Photo: twitter.com/AnfieldWatch
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചൊവ്വാഴ്ച രാത്രി സതാംപ്ടണെതിരായ നിര്‍ണായക മത്സരത്തിനൊരുങ്ങുന്ന ലിവര്‍പൂള്‍ ടീമിന് തിരിച്ചടി. പരിക്ക് കാരണം സൂപ്പര്‍ താരം മുഹമ്മദ് സലായും ഡിഫന്‍ഡര്‍ വിര്‍ജില്‍ വാന്‍ഡൈക്കും സതാംപ്ടണെതിരായ നിര്‍ണായക മത്സരത്തിനുള്ള ടീമില്‍ ഉണ്ടാകില്ലെന്ന് പരിശീലകന്‍ യര്‍ഗന്‍ ക്ലോപ്പ് അറിയിച്ചു.
ചെല്‍സിക്കെതിരായ എഫ്.എ കപ്പ് ഫൈനലിനിടെ പരിക്കേറ്റ ഇരുവരെയും ക്ലോപ്പ് പിന്‍വലിച്ചിരുന്നു. മേയ് 29-ന് റയല്‍മാഡ്രിഡിനെതിരായ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ മുന്നില്‍കണ്ടായിരുന്നു ഈ തീരുമാനമെന്നാണ് ക്ലോപ്പ് പറഞ്ഞത്.
അതേസമയം പ്രീമിയര്‍ ലീഗിലെ കിരീടപ്പോരാട്ടത്തില്‍ രണ്ടാമതുള്ള ലിവര്‍പൂളിന് സതാംപ്ടണെതിരായ മത്സരത്തില്‍ ജയിക്കേണ്ടത് അത്യാവശ്യമാണ്. നിലവില്‍ 36 കളികളില്‍ നിന്ന് 86 പോയന്റുമായി രണ്ടാമതുള്ള ലിവര്‍പൂള്‍ 37 കളികളില്‍ നിന്ന് 90 പോയന്റുമായി ഒന്നാമതുള്ള മാഞ്ചെസ്റ്റര്‍ സിറ്റിയേക്കാള്‍ നാലു പോയന്റ് പിന്നിലാണ്. സിറ്റി അവസാന മത്സരം തോല്‍ക്കുകയും ലിവര്‍പൂള്‍ ശേഷിക്കുന്ന രണ്ട് മത്സരങ്ങളും ജയിക്കുകയും ചെയ്താല്‍ അവര്‍ കിരീടമുയര്‍ത്തും. സതാംപ്ടണെതിരേ ചൊവ്വാഴ്ച ലിവര്‍പൂള്‍ തോല്‍ക്കുകയോ സമനില വഴങ്ങുകയോ ചെയ്താല്‍ സിറ്റി ജേതാക്കളാകും.
Content Highlights: Mohamed Salah and Virgil van Dijk will miss Liverpool clash against Southampton
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..