ആന്‍ഫീല്‍ഡ്: എപ്പോഴും ഫുട്‌ബോളിനെ മനോഹരമാക്കുന്നത് അതിന്റെ അനിശ്ചിതത്വം തന്നെയാണ്. ആരു തോല്‍ക്കും ആരു വിജയിക്കും എന്ന് റഫറിയുടെ ഫൈനല്‍ വിസില്‍ വരെ അറിയാനാകാത്ത അനിശ്ചിത്വം. ആ അനിശ്ചിതത്വത്തിന് ആന്‍ഫീല്‍ഡില്‍ ഫുട്‌ബോള്‍ ആരാധകര്‍ ഒരിക്കല്‍ കൂടി സാക്ഷിയായി.
ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിയില്‍ ബാഴ്‌സയെ 4-0ത്തിന് തകര്‍ത്ത് ലിവര്‍പൂള്‍ ഫൈനലിലേക്ക് മുന്നേറി. ആദ്യ പാദത്തില്‍ 3-0ത്തിന് വിജയിച്ചിട്ടും പരിക്കിന്റെ പിടിയിലായ സലയും ഫിര്‍മിന്യോയും കളിക്കാതിരുന്നിട്ടും ലിവര്‍പൂളിനെ പിടിച്ചുകെട്ടാന്‍ ബാഴ്‌സക്ക് കഴിഞ്ഞില്ല.
വിജയത്തിന് ശേഷം ഗ്രൗണ്ടിലേക്കുള്ള സലയുടെ എന്‍ട്രി ആയിരുന്നു അതിലും മനോഹരം. 'നെവര്‍ ഗിവ് അപ്' (ഒരിക്കലും വിട്ടുകൊടുക്കില്ല) എന്ന് എഴുതിയ റൗണ്ട് നെക്ക് ടി-ഷര്‍ട്ടും ധരിച്ചായിരുന്നു സലയുടെ എന്‍ട്രി. ശേഷം സഹതാരങ്ങളോടൊപ്പം സല ആഘോഷത്തില്‍ പങ്കുചേര്‍ന്നു.
ഈ ചിത്രം ഈജിപ്ഷ്യന്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയും ചെയ്തു. ക്യാപ്ഷന്‍ ചിത്രത്തില്‍ തന്നെയുണ്ട് എന്ന കുറിപ്പോടെയായിരുന്നു സല ഈ ചിത്രം പങ്കുവെച്ചത്. പിന്നാലെ മൂന്ന് ലക്ഷത്തിലധികം ആളുകള്‍ ഈ ചിത്രം ലൈക്ക് ചെയ്തു.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ നിര്‍ണായക മത്സരത്തിനിടെയാണ് സലയ്ക്ക് പരിക്കേറ്റത്. തലയ്ക്ക് പരിക്കേറ്റ സലയെ ലിവര്‍പൂള്‍ പരിശീലകന്‍ ക്ലോപ്പ് ബെഞ്ചിലിരുത്തുകയായിരുന്നു.
Content Highlights: Mo Salah wore a fitting 'Never Give Up' shirt Barcelona vs Liverpool
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..