ലണ്ടന്‍: ഇംഗ്ലീഷ് ഫുട്‌ബോള്‍ ക്ലബ് ആഴ്‌സനലുമായുള്ള ബന്ധം വെടിഞ്ഞ് ജര്‍മന്‍ സൂപ്പര്‍താരം മെസ്യൂട്ട് ഒസില്‍. ആഴ്‌സനലില്‍ നിന്നും താരം തുര്‍ക്കി ക്ലബ്ബായ ഫെനെര്‍ബാഹ്‌സിലേക്കാണ് പോകുന്നത്. ആര്‍സനലുമായി ആറുമാസത്തെ കരാര്‍ ബാക്കിനില്‍ക്കെയാണ് താരത്തിന്റെ മടക്കം.

32 വയസ്സുകാരനായ ഒസില്‍ കഴിഞ്ഞ മാര്‍ച്ചിനുശേഷം ആഴ്‌സനലിന് വേണ്ടി കളിച്ചിട്ടില്ല. 2013-ലാണ് താരം ഗണ്ണേഴ്‌സ് പടയിലെത്തുന്നത്. റെക്കോഡ് തുകയ്ക്കാണ് റയല്‍ മഡ്രിഡില്‍ നിന്നും ഒസില്‍ ആഴ്‌സനലിലെത്തിയത് (എകദേശം 417 കോടി രൂപ). 

മൂന്‍ പരിശീലകന്‍ ആഴ്‌സന്‍ വെങ്ങറുടെ കീഴില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഒസിലിന് പിന്നീട് മൈക്കില്‍ അര്‍ടേറ്റ കോച്ചായതോടെ സ്ഥാനം നഷ്ടപ്പെടുകയായിരുന്നു. ആഴ്‌സനലിനുവേണ്ടി 184 മത്സരങ്ങള്‍ കളിച്ച താരം 33 ഗോളുകള്‍ നേടിയിട്ടുണ്ട്.

Content Highlights: Mesut Ozil to end Arsenal contract, move to Fenerbahce