തിരിച്ചടികളില്‍ നിന്ന് മുക്തരാവാതെ ബാഴ്‌സ


2008നുശേഷം ഇതാദ്യമായാണ് വലെന്‍സിയ കോപ്പ ഡെല്‍ റേ കിരീടം ചൂടുന്നത്.

സെവിയ്യ: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബാള്‍ സെമിയിലെ ഞെട്ടുന്ന തോല്‍വിയില്‍ നിന്ന് മുക്തരാവാതെ എഫ്.സി. ബാഴ്‌സലോണ. ചാമ്പ്യന്‍സ് ലീഗില്‍ ലിവര്‍പൂളിനോടേറ്റ തോല്‍വിക്കു പിറകെ കോപ്പ ഡെല്‍ റേ ഫൈനലിലും ലാ ലീഗ ചാമ്പ്യന്മാര്‍ക്ക് അടിപതറി. ബാഴ്‌സയെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് തോല്‍പിച്ച വലന്‍സിയ കിരീടം സ്വന്തമാക്കി.

ഇരുപതിയൊന്നാം മിനിറ്റില്‍ ഫ്രഞ്ച്താരം ഗമെയ്‌റോയിലൂടെയാണ് വലെന്‍സിയ ആദ്യം മുന്നിലെത്തിയത്. മുപ്പത്തിമൂന്നാം മിനിറ്റില്‍ ഹെഡ്ഡറിലൂടെ റോഡ്രിഗോ ലീഡുയര്‍ത്തി. എഴുപത്തമൂന്നാം മിനിറ്റില്‍ മെസ്സി ഒരു ഗോള്‍ മടക്കി.

സെവിയ്യയിലെ കൊടുംചൂടില്‍ പ്രതീക്ഷിച്ച ഫോമിലേയ്ക്ക് ഉയരാന്‍ ബാഴ്‌സയ്ക്ക് ഒരിക്കലും കഴിഞ്ഞില്ല. മുന്നേറ്റനിരയില്‍ സുവാരസിന്റെയും ഡെംബെലെയുടെയും അഭാവം കാരണം ആക്രമണത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും മെസ്സിയിലായിരുന്നു. ഈ അമിത ഭാരം കാരണം കാര്യമായ ആക്രമണങ്ങള്‍ നടത്താന്‍ മെസ്സിക്ക് കഴിഞ്ഞില്ല. എഴുപത്തിമൂന്നാം മിനിറ്റില്‍ പോസ്റ്റില്‍ തട്ടി റീബൗണ്ട് ചെയ്ത പിക്വെയുടെ ഒരു ഹെഡ്ഡറാണ് ക്ലോസ് റേഞ്ചില്‍ നിന്ന് മെസ്സി വലയിലേയ്ക്ക് വഴിതിരിച്ചുവിട്ടത്.

ഒന്നാം ഗോളി ആന്ദ്രെ ടെര്‍ സ്‌റ്റേഗനും വിട്ടുനിന്നതോടെ ബാഴ്‌സയുടെ പ്രതിരോധവും ബലഹീനമായിരുന്നു. പകരക്കാരന്‍ ഗോള്‍കീപ്പര്‍ ജാസ്‌പെര്‍ സില്ലിസെന് അടിമുടി ആശയക്കുഴപ്പത്തിന്റെ ദിവസമായിരുന്നു ബാറിന് കീഴെ. റോഡ്രിഗോയായിരുന്നു വലെന്‍സിയ നിരയിലെ ഏറ്റവും അപകടകാരി.

2008നുശേഷം ഇതാദ്യമായാണ് വലെന്‍സിയ കോപ്പ ഡെല്‍ റേ കിരീടം ചൂടുന്നത്.

Content Highlights: Messi Scores Still Valencia Beats Barcelona To Lift Copa Del Rey Trophy

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section




Most Commented