ലയണൽ മെസ്സി. Photo: twitter
ലയണല്‍ മെസ്സിയുടെ സ്‌ട്രൈക്കിങ് മികവില്‍ ലാലീഗയില്‍ വീണ്ടും ബാഴ്‌സലോണയ്ക്ക് മുന്നേറ്റം. ഹ്യൂസ്‌ക്കയെ ഒന്നിനെതിരേ നാലു ഗോളുകള്‍ക്ക് തകര്‍ത്ത ബാഴ്‌സ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി. 27 കളികളില്‍ നിന്ന് 59 പോയിന്റുണ്ടവര്‍ക്ക്. 57 പോയിന്റുള്ള റയല്‍ മാഡ്രിഡിനെയാണ് മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളിയത്. ഒന്നാം സ്ഥാനത്ത് തുടരുന്ന അത്‌ലറ്റിക്കോയുമായി നാല് പോയിന്റിന്റെ വ്യത്യാസം മാത്രമാണ് ഇപ്പോള്‍ ബാഴ്‌സയ്ക്കുള്ളത്.
ഈ മത്സരത്തോടെ ബാഴ്‌സയ്ക്കുവേണ്ടി ഏറ്റവും കൂടുതല്‍ തവണ കളിക്കുന്ന താരം എന്ന റെക്കോഡിനൊപ്പം എത്തിയിരിക്കുകയാണ് നാളിതുവരെ മറ്റൊരു ക്ലബിന്റെയും കുപ്പായണമണിയാത്ത മെസ്സി. ബാഴ്‌സയ്ക്കുവേണ്ടിയുള്ള മെസ്സിയുടെ എഴുന്നൂറ്റി അറുപത്തിയേഴാം മത്സരമായിരുന്നു ഇത്. സ്പാനിഷ് മിഡ്ഫീല്‍ഡര്‍ സാവി മാത്രമാണ് ബാഴ്‌സയ്ക്കുവേണ്ടി ഇത്രയും മത്സരം കളിച്ചിട്ടുള്ളത്.
ഹ്യൂസ്‌ക്കയ്‌ക്കെതിരേ പതിമൂന്ന് തൊണ്ണൂറ് മിനിറ്റുകളിലായിരുന്നു മെസ്സിയുടെ ഗോളുകള്‍. മുപ്പത്തിയഞ്ചാം മിനിറ്റില്‍ ഗ്രീസ്മാനും അമ്പത്തിമൂന്നാം മിനിറ്റില്‍ മിഗ്വെസയും ബാഴ്‌സയ്ക്കുവേണ്ടി വല കുലുക്കി. ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ ഒരു വിവാദ പെനാല്‍റ്റിയില്‍ നിന്നായിരുന്നു ഹ്യൂസ്‌ക്കയ്ക്കുവേണ്ടിയുള്ള മിറിന്റെ ആശ്വാസഗോള്‍.
Content Highlights: Messi scores against Huesca in Lalifa and Equals Xavis Barcelona record
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..