ഇരട്ടഗോളുമായി തിളങ്ങി മെസ്സി, ഹോണ്ടുറാസിനെ തകര്‍ത്ത് അര്‍ജന്റീന


അടുത്ത സൗഹൃദ മത്സരത്തില്‍ അര്‍ജന്റീന ജമൈക്കയെ നേരിടും

Photo: AP

ഫ്‌ളോറിഡ: അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് വിജയം. താരതമ്യേന ദുര്‍ബലരായ ഹോണ്ടുറാസിനെയാണ് അര്‍ജന്റീന കീഴടക്കിയത്. എതിരില്ലാത്ത മൂന്ന് ഗോളിനാണ് വിജയം. സൂപ്പര്‍ താരം ലയണല്‍ മെസ്സി ഇരട്ടഗോള്‍ നേടി.

മിയാമിയില്‍ വെച്ച് നടന്ന മത്സരത്തില്‍ മെസ്സിയ്ക്ക് പുറമേ ലൗട്ടാറോ മാര്‍ട്ടിനെസ്സും ടീമിനായി ഗോളടിച്ചു. ഈ വിജയത്തോടെ അര്‍ജന്റീനയുടെ അപരാജിതക്കുതിപ്പ് തുടരുകയാണ്. പരാജയമറിയാതെ ടീം തുടര്‍ച്ചായി 34 മത്സരങ്ങള്‍ പൂര്‍ത്തീകരിച്ചു.



16-ാം മിനിറ്റില്‍ മാര്‍ട്ടിനെസ്സിലൂടെ അര്‍ജന്റീന ലീഡെടുത്തു. പാപു ഗോമസ്സിന്റെ പാസ്സ് സ്വീകരിച്ച മാര്‍ട്ടിനെസ് അനായാസം പന്ത് വലയിലെത്തിച്ചു. പിന്നീട് മെസ്സിയുടെ ഈഴമായിരുന്നു. ആദ്യപകുതിയുടെ ഇന്‍ജുറി ടൈമില്‍ അര്‍ജന്റീനയ്ക്ക് അനുകൂലമായി റഫറി പെനാല്‍ട്ടി വിധിച്ചു. അര്‍ജന്റീനയുടെ ജിയോവാനി ലോ സെല്‍സോയെ ഹോണ്ടുറാസിന്റെ മാഴ്‌സലോ സാന്റോസ് ബോക്‌സില്‍ വെച്ച് വീഴ്ത്തി. ഇതാണ് പെനാല്‍ട്ടിയിലേക്ക് നയിച്ചത്.

കിക്കെടുത്ത മെസ്സിയ്ക്ക് പിഴച്ചില്ല. ഗോള്‍കീപ്പറെ മറുവശത്തേക്ക് ചാടിച്ചുകൊണ്ട് മെസ്സിയുടെ ഷോട്ട് പോസ്റ്റിന്റെ വലത്തേ മൂലയിലേക്ക് കുതിച്ചു. ഇതോടെ ആദ്യ പകുതിയില്‍ ടീം 2-0 ന് മുന്നിലെത്തി. രണ്ടാം പകുതിയിലും അര്‍ജന്റീന തന്നെയാണ് മുന്നിട്ടുനിന്നത്. 69-ാം മിനിറ്റില്‍ മെസ്സി തന്റെ രണ്ടാം ഗോള്‍ നേടി.

ഹോണ്ടുറാസ് പ്രതിരോധതാരത്തില്‍ നിന്ന് പന്തുറാഞ്ചിയ എന്‍സോ ഫെര്‍ണാണ്ടസ് മെസ്സിയ്ക്ക് പാസ് നല്‍കി. ഈ സമയം ഗോള്‍കീപ്പര്‍ മുന്നോട്ട് കയറി നില്‍ക്കുകയായിരുന്നു. മെസ്സി ഷോട്ടുതിര്‍ക്കുമെന്ന് കരുതിയ ഗോള്‍കീപ്പര്‍ ലോപ്പസ് പിന്നോട്ട് കുതിച്ചെങ്കിലും സൂപ്പര്‍ താരം കാത്തുവെച്ചത് മറ്റൊന്നായിരുന്നു. പന്ത് ഗോള്‍കീപ്പറുടെ തലയ്ക്ക് മുകളിലൂടെ കോരിയിട്ടുകൊണ്ട് മെസ്സി ഏവരെയും അത്ഭുതപ്പെടുത്തി. പന്ത് പതിയെ വായുവിലുയര്‍ന്ന് ഗോള്‍വലയില്‍ വീണു. ആരാധകര്‍ ആഹ്ലാദത്തിലാറാടി. മത്സരം 3-0 ന് അര്‍ജന്റീന സ്വന്തമാക്കി.

അടുത്ത സൗഹൃദ മത്സരത്തില്‍ അര്‍ജന്റീന ജമൈക്കയെ നേരിടും. രണ്ട് തവണ ലോകചാമ്പ്യന്മാരായ അര്‍ജന്റീന ഖത്തര്‍ ലോകകപ്പില്‍ കളിക്കാനുള്ള തയ്യാറെടുപ്പിലാണ്. ആദ്യ മത്സരത്തില്‍ സൗദി അറേബ്യയാണ് എതിരാളികള്‍. നവംബര്‍ 22 നാണ് മത്സരം.

Content Highlights: argentina, argentina football, argentina vs honduras, lionel messi, messi goal, messi new goal, sprt


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


germany vs spain

അടിക്ക് തിരിച്ചടി ! സ്‌പെയിനിനെ സമനിലയില്‍ പിടിച്ച് ജര്‍മനി

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022

Most Commented