Photo: PTI
പാരീസ്: ഈ സീസണ്‍ അവസാനിക്കുന്നതോടെ സൂപ്പര്‍ താരം ലയണല്‍ മെസ്സി ക്ലബ്ബ് വിടുമെന്ന് ഔദ്യോഗികമായി അറിയിച്ച് പി.എസ്.ജി. മെസ്സി ക്ലബ്ബ് വിടുമെന്ന് നേരത്തേതന്നെ പി.എസ്.ജി പരിശീലകന്‍ ഗാള്‍ട്ടിയര്‍ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് ക്ലബ്ബ് ഔദ്യോഗിക സ്ഥിരീകരണവുമായി രംഗത്തെത്തിയത്.
മെസ്സിയ്ക്ക് നന്ദിയര്‍പ്പിച്ച് പി.എസ്.ജി ഒരു വീഡിയോ ഔദ്യോഗിക പേജിലൂടെ ആരാധകരുമായി പങ്കുവെച്ചു. മെസ്സി ക്ലബ്ബിനായി നല്‍കിയ എല്ലാ സംഭാവനകളും മറക്കാനാകില്ലെന്നും മെസ്സിയ്ക്കും അദ്ദേഹത്തിന്റെ കുടുംബത്തിലും ഭാവിയില്‍ എല്ലാവിധ ഭാവുകങ്ങളും നേരുന്നു എന്നും പി.എസ്.ജി പ്രസിഡന്റ് നാസ്സര്‍ അല്‍ ഖെലാഫി അറിയിച്ചു.
പി.എസ്.ജിയ്ക്ക് വേണ്ടി 75 മത്സരങ്ങള്‍ കളിച്ച മെസ്സി 32 ഗോളുകളാണ് നേടിയത്. മെസ്സിയ്‌ക്കൊപ്പം സെര്‍ജിയോ റാമോസും പി.എസ്.ജി വിടുകയാണ്. റയല്‍ മഡ്രിഡില്‍ നിന്ന് 2021ലാണ് റാമോസ് പി.എസ്.ജിയിലെത്തിയത്. ടീമിനായി 57 മത്സരങ്ങളില്‍ താരം കളിച്ചു.
മെസ്സിയും റാമോസും സൗദി പ്രോ ലീഗിന്റെ ഭാഗമായേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ശക്തമാണ്. മെസ്സിയെ സ്വന്തമാക്കാന്‍ സൗദി ക്ലബ്ബ് അല്‍ ഹിലാല്‍ ശക്തമായി രംഗത്തുണ്ട്. 3500 കോടിയോളം രൂപയുടെ വാര്‍ഷിക കരാറില്‍ മെസ്സിയെ ക്ലബ്ബിലെത്തിക്കാനാണ് ശ്രമം. സൗദി ഭരണകൂടവും ഇതിന് പച്ചക്കൊടി കാണിച്ചിട്ടുണ്ട്. മെസ്സി തിരിച്ച് ബാഴ്‌സലോണയിലേക്ക് പോകാനുള്ള സാധ്യകള്‍ കുറവാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മെസ്സിയെ ടീമിലെത്തിച്ചാല്‍ അല്‍ ഹിലാല്‍ വരുന്ന ചൊവ്വാഴ്ച്ച ഔദ്യോഗികമായി ക്ലബ്ബ് ആരാധകരെ അറിയിക്കുമെന്നാണ് സൂചന.
Content Highlights: messi leaves psg and ready to move towards saudi pro league
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..