Photo: AFP
പാരീസ്: സൂപ്പര്‍ താരം ലയണല്‍ മെസ്സി ക്ലബ്ബ് വിട്ടതോടെ പി.എസ്.ജിയുടെ ആരാധകരുടെ എണ്ണത്തില്‍ വന്‍ ഇടിവ്. സമൂഹമാധ്യമങ്ങളിലൂടെ ടീമിനെ പിന്തുടരുന്നവരുടെ എണ്ണത്തിലാണ് വലിയ കുറവുണ്ടായിരിക്കുന്നത്. പി.എസ്.ജി കുപ്പായത്തില്‍ മെസ്സി അവസാന മത്സരം കളിച്ചതിനുപിന്നാലെ പത്തുലക്ഷത്തിലധികം പേരുടെ പിന്തുണ പി.എസ്.ജിയ്ക്ക് നഷ്ടപ്പെട്ടു എന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്‍സ്റ്റഗ്രാമില്‍ മാത്രം 69.9 മില്യണ്‍ ആരാധകരാണ് പി.എസ്.ജിയെ പിന്തുടര്‍ന്നത്. എന്നാല്‍ മെസ്സി ക്ലബ്ബ് വിട്ടതിനുശേഷം ഇത് 68.8 ആയി ചുരുങ്ങിയെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ക്ലെര്‍മോണ്ടിനെതിരായ അവസാന മത്സരത്തില്‍ മെസ്സിയെ ആരാധകര്‍ കൂകിവിളിച്ചു. എന്നാല്‍ ചെറുപുഞ്ചിരിയോടെ മെസ്സി ക്ലബ്ബിനോടുള്ള നന്ദിയറിയിച്ചു.
സൂപ്പര്‍ താരത്തിന്റെ പഴയ ക്ലബ്ബായ ബാഴ്‌സലോണയും സൗദി അറേബ്യന്‍ ക്ലബ്ബ് അല്‍ ഹിലാലും മെസ്സിയെ സ്വന്തമാക്കാന്‍ സജീവമായി രംഗത്തുണ്ട്. ക്രിസ്റ്റിയാനോ റൊണാള്‍ഡോ കളിക്കുന്ന സൗദി പ്രോ ലീഗിലേക്കാണ് മെസ്സിയ്ക്ക് ക്ഷണം. റയല്‍ മഡ്രിഡിന്റെ സൂപ്പര്‍താരം കരിം ബെന്‍സേമയും സൗദിയിലെത്തുമെന്ന കാര്യമുറപ്പായിട്ടുണ്ട്.
Content Highlights: Messi is back, followed by a huge drop in PSG's fan base
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..