Photo: AP
പാരീസ്: 2022-2023 സീസണ്‍ ഫ്രഞ്ച് ലീഗ് വണ്ണിലെ ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കി പി.എസ്.ജി സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ. സീസണില്‍ 29 ഗോളുകള്‍ നേടിയാണ് താരം ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയത്. തുടര്‍ച്ചയായ അഞ്ചാം സീസണിലും ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കാന്‍ എംബാപ്പെയ്ക്ക് സാധിച്ചു.
ഫ്രഞ്ച് ലീഗില്‍ തുടര്‍ച്ചയായി അഞ്ച് സീസണുകളില്‍ ടോപ് സ്‌കോററാകുന്ന രണ്ടാമത്തെ മാത്രം താരമാണ് എംബാപ്പെ. ഒളിമ്പിക് മാഴ്‌സെലിയുടെ ജീന്‍ പിയറി പാപ്പിനാണ് ആദ്യമായി ഈ റെക്കോഡ് സ്ഥാപിച്ചത്. 1987-മുതല്‍ 1992-വരെ താരം ഫ്രഞ്ച് ലീഗില്‍ ടോപ് സ്‌കോററായിരുന്നു.
ലിയോണിന്റെ അലക്‌സാണ്ടര്‍ ലക്കസെറ്റെയാണ് സീസണില്‍ ഏറ്റവുമധികം ഗോളുകള്‍ നേടിയ പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. ഈ സീസണില്‍ മുന്‍ ആഴ്‌സനല്‍ താരം 27 ഗോളുകള്‍ നേടി എംബാപ്പെയ്ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തി. ലീഗ് കിരീടം നേരത്തേ നേടിയ പി.എസ്.ജി എന്നാല്‍ അവസാന ലീഗ് മത്സരത്തില്‍ പരാജയപ്പെട്ടു. ക്ലെര്‍മോണ്ട് ഫൂട്ടാണ് പി.എസ്.ജിയെ അട്ടിമറിച്ചത്. രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് ചാമ്പ്യന്മാര്‍ തോറ്റത്. മത്സരത്തില്‍ 21-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ എംബാപ്പെ ഗോളടിച്ചിരുന്നു. സെര്‍ജിയോ റാമോസിന്റെ വകയാണ് രണ്ടാം ഗോള്‍.
Content Highlights: Mbappe wins the Golden Boot race in french league 1
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..