രുകാലത്ത് എംബാപ്പെയുടെ റൂം നിറയെ തന്റെ ആരാധ്യ പുരുഷനായ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെ ചിത്രമായിരുന്നു. ഈ റൂമിലിരിക്കുന്ന എംബാപ്പെയുടെ ചിത്രം വൈറലാകുകയും ചെയ്തിരുന്നു. 

എന്നാല്‍ ലോകകപ്പ് കിരീടം ഫ്രാന്‍സ് നേടിയതോടെ കഥയാകെ മാറി. എംബാപ്പെ തന്നെ താരമായി. ഇതോടെ റൂമിലെ ചിത്രങ്ങളും മാറി. തന്റെ സ്വന്തം ചിത്രങ്ങള്‍ തന്നെയാണ് എംബാപ്പെ ഇപ്പോള്‍ റൂമില്‍ ഒട്ടിച്ചുവെച്ചിരിക്കുന്നത്.

ലോകകപ്പില്‍ ചുംബിക്കുന്നതും  പിഎസ്ജിയിലെ സഹതാരം നെയ്മറുമൊത്ത് വിജയം ആഘോഷിക്കുന്നതും ഈ ചിത്രങ്ങളുടെ കൂട്ടത്തിലുണ്ട്. ഒപ്പം തന്റെ മുഖം അച്ചടിച്ചുവെച്ച ടൈം മാഗസിന്റെ കവര്‍ പേജും കൂട്ടത്തിലുണ്ട്. ഇന്‍സ്റ്റാഗ്രാമിലൂടെ എംബാപ്പെ തന്നെയാണ് ഈ ചിത്രങ്ങള്‍ പുറത്തുവിട്ടത്.

mbappe

 

mbappe
ക്രിസ്റ്റ്യാനോയുടെ ചിത്രങ്ങളുണ്ടായിരുന്ന എംബാപ്പെയുടെ റൂം    ഫോട്ടോ: ട്വിറ്റര്‍

 

Content Highlights: Mbappe replaces posters of Ronaldo in his room with pictures of himself