photo: PSG
പാരീസ്: ചാമ്പ്യന്‍സ് ലീഗില്‍ പ്രീ-ക്വാര്‍ട്ടര്‍ പോരാട്ടത്തിന് തയ്യാറെടുക്കുന്ന പിഎസ്ജിക്ക് കനത്ത തിരിച്ചടിയായി സൂപ്പര്‍താരം കിലിയന്‍ എംബാപ്പെയുടെ പരിക്ക്. ഇടത് തുടയ്ക്ക് പരിക്കേറ്റ എംബാപ്പെ മൂന്നാഴ്ച പുറത്തിരിക്കേണ്ടിവരുമെന്ന് ഔദ്യോഗിക വാര്‍ത്താക്കുറിപ്പിലൂടെ ക്ലബ്ബ് അറിയിച്ചു.
ഫ്രഞ്ച് ലീഗില്‍ മോണ്ട്‌പെലിയെറിനെതിരായ മത്സരത്തിലാണ് താരത്തിന് പരിക്കേറ്റത്. പരിക്കേറ്റതോടെ എംബാപ്പെയ്ക്ക് മത്സരം തുടരാനായില്ല. 21-ാം മിനിറ്റില്‍ തന്നെ താരത്തെ കളത്തില്‍ നിന്ന് പിന്‍വലിച്ചു.
വിവിധ പരിശോധനകള്‍ക്ക് ശേഷം എംബാപ്പെയുടെ ഇടത് തുടയ്ക്ക് പരിക്കേറ്റതായി കണ്ടെത്തിയെന്നും മൂന്നാഴ്ചയോളം താരത്തിന് പുറത്തിരിക്കേണ്ടിവരുമെന്നും പിഎസ്ജി അറിയിച്ചു. പരിക്കേറ്റ പ്രതിരോധതാരം സെര്‍ജിയോ റാമോസിനെ വിവിധ പരിശോധനകള്‍ക്ക് വിധേയമാക്കുമെന്നും ക്ലബ്ബ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.
ചാമ്പ്യന്‍സ് ലീഗില്‍ ജര്‍മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്കുമായുള്ള പ്രീ-ക്വാര്‍ട്ടര്‍ മത്സരം താരത്തിന് നഷ്ടമായേക്കും. സൂപ്പര്‍ താരത്തിന്റെ അഭാവം പിഎസ്ജിക്ക് കനത്ത തിരിച്ചടിയാണ്. അടുത്ത ആഴ്ച നടക്കുന്ന ലീഗ് മത്സരവും ഫ്രഞ്ച് കപ്പ് പോരാട്ടവും എംബാപ്പെയില്ലാതെയാവും പിഎസ്ജി ഇറങ്ങുക.
Content Highlights: Mbappe is expected to be out of action for three weeks.
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..