കാലിക്കറ്റ് സർവകലാശാലയും കേരളയും തമ്മിലുള്ള മത്സരത്തിൽനിന്ന്
തേഞ്ഞിപ്പലം: ഇഞ്ചുറി ടൈമില്‍ നേടിയ ഗോളിന് കേരള സര്‍വകലാശാലയെ പരാജയപ്പെടുത്തി കാലിക്കറ്റ് മാതൃഭൂമി ട്രോഫിക്ക് വേണ്ടിയുള്ള ദക്ഷിണമേഖല അന്തസ്സര്‍വകലാശാല ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീടത്തിനരികിലെത്തി.
രണ്ട് കളികളും ജയിച്ച കാലിക്കറ്റിന് ആറു പോയന്റായി. സെമിഫൈനല്‍ ലീഗിലെ അവസാന മത്സരത്തില്‍ എം.ജി സര്‍വകലാശാലയോട് സമനില നേടിയാല്‍ ടീമിന് കിരീടം സ്വന്തമാകും. നാല് പോയന്റുമായി രണ്ടാം സ്ഥാനത്തുള്ള എം.ജിക്ക് ജയിച്ചാല്‍ കപ്പുയര്‍ത്താം. ഇതോടെ കാലിക്കറ്റ്- എംജി പോരാട്ടം ഫൈനലിന് സമാനമായി.ഞായറാഴ്ച നടന്ന കളിയില്‍ എം.ജി.യെ കണ്ണൂര്‍ സര്‍വകലാശാല സമനിലയില്‍ കുരുക്കി (1-1). കേരളക്കെതിരേ ഇഞ്ചുറി ടൈമില്‍ (97-ാം മിനിറ്റ്) അക്ബര്‍ ആണ് കാലിക്കറ്റിന്റെ വിജയഗോള്‍ നേടിയത്.
കണ്ണൂര്‍- എം.ജി. മത്സരത്തില്‍ 27-ാം മിനിറ്റില്‍ വിഷ്ണുവിലൂടെ കണ്ണൂരാണ് ആദ്യം മുന്നിലെത്തിയത്. 47-ാം മിനിറ്റില്‍ സാല് അനസിലൂടെ എം.ജി. സമനില കണ്ടെത്തി. . ചാമ്പ്യന്‍ഷിപ്പിലെ അവസാന മത്സരങ്ങള്‍ തിങ്കളാഴ്ച നടക്കും. ഉച്ചയ്ക്കു ഒന്നിന് കണ്ണൂര്‍ കേരളയുമായും മൂന്നിന് കാലിക്കറ്റ് എം.ജി.യുമായും ഏറ്റുമുട്ടും.
Content Highlights: mathrubhumi trophy for inter university football tournament
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..