കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് ടീം കേരള ബ്ലാസ്റ്റേഴ്സിന് ഫിഫ ഏർപ്പെടുത്തിയ ട്രാൻസ്‌ഫർ വിലക്ക് ഉടൻ പിൻവലിച്ചേക്കും. മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം പൊപ്ലാനികിന് ബാക്കിയുള്ള വേതനം നൽകി ബ്ലാസ്റ്റേഴ്സ് പ്രശ്നം പരിഹരിച്ചു. മുഴുവൻ വേതനവും നൽകിയിട്ടില്ലെന്ന പൊപ്ലാനികിന്റെ പരാതിയിലാണ് ഫിഫ ബ്ലാസ്റ്റേഴ്സിന് ട്രാൻസ്‌ഫർ വിലക്ക് ഏർപ്പെടുത്തിയിരുന്നത്.

ചില സാങ്കേതിക നടപടികൾ പൂർത്തിയായാൽ ഫിഫ ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്‌ഫർ വിലക്ക് നീക്കും. വിലക്കിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ബ്ലാസ്റ്റേഴ്സ് നേരത്തെ വ്യക്തമാക്കിയിരുന്നു. കേരള ടീമിനൊപ്പം ഈസ്റ്റ് ബംഗാളിനും വിലക്കേർപ്പെടുത്തിയിരുന്നു.

ട്രാൻസ്‌ഫർ വിലക്ക് ഏർപ്പെടുത്തിയതായി ബ്ലാസ്റ്റേഴ്സിനെ ഫിഫ ഔദ്യോഗികമായി അറിയിച്ചത് ജൂൺ ഏഴിനാണ്.പുതിയ പരിശീലകനെ തട്ടകത്തിലെത്തിച്ച ബ്ലാസ്റ്റേഴ്സ് വിദേശ താരങ്ങളെ ടീമിലെത്തിക്കാനുള്ള ചർച്ചയിലാണ്.

Content Highlights: Matej Poplatnik's dues paid off Kerala Blasters transfer ban to be lifted soon