Photo: AFP
ജക്കാര്‍ത്ത: ഇന്‍ഡൊനീഷ്യയില്‍ കഴിഞ്ഞവര്‍ഷമുണ്ടായ സ്റ്റേഡിയം ദുരന്തത്തില്‍ രണ്ട് ഫുട്ബോള്‍ മാച്ച് ഒഫീഷ്യല്‍സിന് കോടതി തടവുശിക്ഷ വിധിച്ചു. ഒക്ടോബറില്‍ മലാങ്ങിലെ ഫുട്ബോള്‍ മൈതാനത്തേക്ക് കാണികള്‍ അതിക്രമിച്ചുകയറിയതിനെത്തുടര്‍ന്നുണ്ടായ പോലീസ് നടപടിയിലും തിക്കിലും തിരക്കിലുമായി 135 പേര്‍ കൊല്ലപ്പെടുകയും ഒട്ടേറെപ്പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
സംഭവത്തില്‍ മത്സരത്തിന്റെ സംഘാടകനായ അബ്ദുള്‍ ഹാരീസിന് ഒന്നരവര്‍ഷവും സുരക്ഷാവിഭാഗത്തില്‍ സുകോ സുട്രിസ്നോക്ക് ഒരുവര്‍ഷവുമാണ് തടവുശിക്ഷ വിധിച്ചത്. കുറ്റകരമായ അനാസ്ഥയാണ് ഇവരില്‍ ചുമത്തിയിരുന്ന പ്രധാന കുറ്റം.
ഇന്‍ഡൊനീഷ്യന്‍ ക്ലബ്ബുകളായ ആരെമ എഫ്.സി.യും പെര്‍സെബെയയും തമ്മിലുള്ള മത്സരത്തിനുശേഷമാണ് അക്രമസംഭവങ്ങളുണ്ടായത്. മൈതാനത്തേക്ക് അതിക്രമിച്ചുകയറിയ കാണികളെ പിരിച്ചുവിടാന്‍ പോലീസ് ടിയര്‍ഗ്യാസ് പ്രയോഗിച്ചിരുന്നു. തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലുംപെട്ടാണ് 135 പേര്‍ കൊല്ലപ്പെടുന്നത്.
സംഭവത്തെത്തുടര്‍ന്ന് മലാങ് സിറ്റി പോലീസ് മേധാവിയെ പുറത്താക്കി. ഫുട്ബോള്‍ കമ്മിറ്റി പിരിച്ചുവിടുകും ചെയ്തു.
Content Highlights: match official punished based on indonesian football disaster
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..