ബ്രാത്‌വെയ്റ്റിനെ ആലിംഗനം ചെയ്യുന്ന മെസ്സി Photo Courtesy: Getty Images
ക്യാമ്പ് നൗ: ലയണല്‍ മെസ്സിയുടെ ആലിംഗനം കിട്ടിയപ്പോള്‍ ഇട്ടിരുന്ന ജേഴ്സി അലക്കാതെ സൂക്ഷിക്കുമെന്ന് ബാഴ്സലോണയുടെ പുതിയതാരം മാര്‍ട്ടിന്‍ ബ്രാത്‌വെയ്റ്റ്. ശനിയാഴ്ച ഐബറിനെതിരേ മെസ്സി നേടിയ നാലുഗോളുകളില്‍ ഒന്ന് ഈ ഡെന്‍മാര്‍ക്കുകാരന്റെ അസിസ്റ്റില്‍ നിന്നാണ്. ഗോള്‍ നേടിയ ശേഷം മെസ്സി ബ്രാത്‌വെയ്റ്റിനെ കെട്ടിപ്പിടിച്ചു. ആ സമയത്ത് ധരിച്ചിരുന്ന ജേഴ്‌സിയാണ് ബ്രാത്‌വെയ്റ്റ് അലക്കാതെ സൂക്ഷിക്കുന്നത്.
കഴിഞ്ഞയാഴ്ചയാണ് ഡാനിഷ് താരം ബാഴ്സലോണയിലെത്തിയത്. ലാ ലിഗ ക്ലബ്ബ് തന്നെയായ ലെഗനെസില്‍ നിന്നാണ് താരത്തെ ബാഴ്‌സ തട്ടകത്തിലെത്തിച്ചത്.
'എന്റെ ആദ്യ അസിസ്റ്റ് മെസ്സിയുടെ ഗോളിലായതില്‍ ഒരുപാട് സന്തോഷമുണ്ട്. ഗ്രൗണ്ടില്‍ കളിക്കുമ്പോള്‍ അദ്ദേഹം വളരെയധികം പിന്തുണ നല്‍കി. ഇടയ്ക്കിടെ എനിക്ക് പന്ത് പാസ്സ് ചെയ്തു. സ്വപ്‌നം കണ്ടതുപോലെയൊരു അരങ്ങേറ്റമാണ് ബാഴ്‌സയില്‍ ലഭിച്ചത്. കോച്ച് എന്നെ വാംഅപ്പിനായി വിളിച്ചപ്പോള്‍ ഉള്ളില്‍ ചെറിയ ഭയമുണ്ടായിരുന്നു. ഗ്രൗണ്ടിലറങ്ങിയതോടെ അതുമാറി.' ഇരുപത്തിയെട്ടുകാരനായ ബ്രാത്‌വെയ്റ്റ് പറയുന്നു.
Content Highlights: Martin Braithwaite vows to not wash Barcelona shirt after Lionel Messi embrace
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..