Photo: AFP
ലണ്ടന്‍: 2024 യൂറോകപ്പ് യോഗ്യതാ മത്സരത്തിനുള്ള ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീമിനെ പ്രഖ്യാപിച്ച് പരിശീലകന്‍ ഗരെത് സൗത്ത്‌ഗേറ്റ്. സമീപകാലത്തായി തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ സൂപ്പര്‍ താരം മാര്‍ക്കസ് റാഷ്‌ഫോര്‍ഡ് ടീമിലില്ല. ഇത് വലിയ ഞെട്ടലാണ് ആരാധകര്‍ക്ക് സമ്മാനിച്ചിരിക്കുന്നത്.
25 അംഗ സംഘത്തെയാണ് സൗത്ത്‌ഗേറ്റ് പ്രഖ്യാപിച്ചത്. ഹാരി കെയ്‌നാണ് നായകന്‍. ഈ സീസണില്‍ യുണൈറ്റഡിനുവേണ്ടി 27 ഗോളുകള്‍ അടിച്ചുകൂട്ടിയ റാഷ്‌ഫോര്‍ഡ് മിന്നും ഫോമിലാണ് കളിക്കുന്നത്. മൂന്ന് തവണ താരം പ്രീമിയര്‍ ലീഗിലെ മികച്ച താരത്തിനുള്ള പുരസ്‌കാരവും നേടി. എന്നിട്ടും റാഷ്‌ഫോര്‍ഡിന് ടീമിലിടം നല്‍കാത്ത സൗത്ത്‌ഗേറ്റിനെതിരേ പ്രതിഷേധം ശക്തമാണ്.
മറ്റൊരു യുണൈറ്റഡ് താരമായ ജേഡന്‍ സാഞ്ചോയും ടീമില്‍ നിന്ന് പുറത്തായി. ചെല്‍സിയുടെ മുന്നേറ്റതാരങ്ങളായ റഹീം സ്‌റ്റെര്‍ലിങ്, മേസണ്‍ മൗണ്ട്, ന്യൂകാസില്‍ യുണൈറ്റഡ് താരം നിക്ക് പോപ്പ് എന്നിവര്‍ക്കും സ്ഥാനം നഷ്ടമായി. പോപ്പിന് പകരം ടോട്ടനത്തിന്റെ ഫ്രേസര്‍ ഫോര്‍സ്റ്ററെ ടീമിലുള്‍പ്പെടുത്തി.
ടീം ഇംഗ്ലണ്ട്: ഗോള്‍കീപ്പര്‍മാര്‍- ഫ്രേസര്‍ ഫോര്‍സ്റ്റര്‍ ജോര്‍ദാന്‍ പിക്ക്‌ഫോര്‍ഡ്, ആരോണ്‍ റാംസ്‌ഡേല്‍
പ്രതിരോധതാരങ്ങള്‍: ബെന്‍ ചില്‍വെല്‍, എറിക് ഡയര്‍, മാര്‍ക്ക് ഗ്യുവേഹി, റീസ് ജെയിംസ്, ഹാരി മഗ്വയര്‍, ലൂക്ക് ഷോ, ജോണ്‍ സ്‌റ്റോണ്‍സ്, കീറണ്‍ ട്രിപ്പിയര്‍, കൈല്‍ വാക്കര്‍
മധ്യനിര താരങ്ങള്‍: ജൂഡ് ബെല്ലിങ്ങാം, കോണര്‍ കാല്ലഗര്‍, ജോര്‍ദാന്‍ ഹെന്‍ഡേഴ്‌സണ്‍, കാല്‍വിന്‍ ഫിലിപ്‌സ്, ഡെക്ലാന്‍ റൈസ്
മുന്നേറ്റതാരങ്ങള്‍: ഫില്‍ ഫോഡന്‍, ജാക്ക് ഗ്രീലിഷ്, ഹാരി കെയ്ന്‍, ജെയിംസ് മാഡിസണ്‍, ബുക്കായോ സാക്ക, ഇവാന്‍ ടോണി.
Content Highlights: Marcus Rashford Ruled Out Of England Euro Qualifiers
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..