മാഞ്ചെസ്റ്റര്‍: യൂറോപ്പ ലീഗ് ഫൈനലില്‍ വിയ്യാറയലിനോട് പരാജയപ്പെട്ടതിനു പിന്നാലെ താന്‍ വംശീയാധിക്ഷേപത്തിന് ഇരയായതായി മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് താരം മാര്‍ക്കസ് റാഷ്‌ഫോര്‍ഡ്. 

സോഷ്യല്‍ മീഡിയയിലൂടെ നിരവധി വംശീയാധിക്ഷേപ സന്ദേശങ്ങളാണ് തനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് റാഷ്‌ഫോര്‍ഡ് ട്വിറ്ററിലൂടെ വ്യക്തമാക്കി. മത്സരത്തിനിടെ റാഷ്‌ഫോര്‍ഡ് ഒരു ഗോളവസരം നഷ്ടപ്പെടുത്തിയിരുന്നു.

Marcus Rashford Receives Racial Slurs Online After Europa League Final

റാഷ്ഫോര്‍ഡിന്റെ ട്വീറ്റിന് പിന്നാലെ സംഭവത്തെ അപലപിച്ച് മാഞ്ചെസ്റ്റര്‍ യുണൈറ്റഡും പ്രസ്താവന ഇറക്കിയിട്ടുണ്ട്.

Marcus Rashford Receives Racial Slurs Online After Europa League Final

വിയ്യാറയലിനെതിരേ ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിനൊടുവിലായിരുന്നു യുണൈറ്റഡിന്റെ തോല്‍വി. നിശ്ചിത സമയത്തും അധിക സമയത്തും മത്സരം സമനിലയിലായതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. അഞ്ചു കിക്കുകയും ഇരു ടീമുകളും  വലയിലെത്തിച്ചതോടെ മത്സരം ടൈബ്രേക്കറിലേക്ക് നീണ്ടു. യുണൈറ്റഡിന്റെ 11-ാം കിക്കെടുത്ത ഗോള്‍കീപ്പര്‍ ഡേവിഡ് ഡിഹിയക്ക് പിഴച്ചതോടെ മത്സരം വിയ്യാറയല്‍ സ്വന്തമാക്കുകയായിരുന്നു.

Content Highlights: Marcus Rashford Receives Racial Slurs Online After Europa League Final