പേടിക്കാനൊന്നുമില്ലെന്നും അദ്ദേഹം പഴയ നിലയിലേക്ക് ഉടന്‍ തിരിച്ചെത്തുമെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ ഒരാഴ്ചയായി താരം വിഷാദത്തിലായിരുന്നുവെന്നും ഭക്ഷണം കഴിക്കാന്‍ കൂട്ടാക്കുന്നില്ലായിരുന്നുവെന്നും മറഡോണയെ പരിചരിക്കുന്ന ഡോക്ടര്‍ ലിയോപോള്‍ഡോ ലുക്വെ പറഞ്ഞു.
ബ്യൂണസ് ഐറിസില്‍ നിന്നും 40 കിലോമീറ്റര്‍ അകലെയുള്ള ലാ പ്ലാറ്റയിലുള്ള ആശുപത്രിയിലാണ് മറഡോണയെ പ്രവേശിപ്പിച്ചിരിക്കുന്നത്.
നിലവില്‍ അര്‍ജന്റീനയിലെ ഫസ്റ്റ് ഡിവിഷന്‍ ടീമായ ജിംനാസിയ വൈ എസ്ഗ്രിമയുടെ കോച്ചാണ് താരം. അര്‍ജന്റീനയ്ക്ക് 1986-ല്‍ ഫുട്‌ബോള്‍ ലോകകിരീടം നേടിക്കൊടുത്ത നായകനാണ് മറഡോണ.
Content highlights: Maradona admitted to a hospital with signs of depression
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..