ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ മികച്ച താരങ്ങളായി സുനില്‍ ഛേത്രിയും മനീഷയും


സുനില്‍ ഛേത്രിയുടെ ഏഴാം എ.ഐ.എഫ്.എഫ്‌ പുരസ്‌കാരമാണിത്.

Photo: www.the-aiff.com

ന്യൂഡല്‍ഹി: ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ 2021-2022 സീസണിലെ മികച്ച താരങ്ങള്‍ക്കുള്ള പുരസ്‌കാരം പ്രഖ്യാപിച്ചു. മികച്ച പുരുഷതാരമായി ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം നായകന്‍ സുനില്‍ ഛേത്രിയെയും മികച്ച വനിതാതാരമായി മനീഷ കല്യാണിനെയും തിരഞ്ഞെടുത്തു.

ദേശീയ ടീം പരിശീലകരായ തോമസ് ഡെന്നെര്‍ബിയും ഇഗോര്‍ സ്റ്റിമാച്ചുമാണ് താരങ്ങളെ നിര്‍ദേശിച്ചത്. സുനില്‍ ഛേത്രിയുടെ ഏഴാം എ.ഐ.എഫ്.എഫ്‌ പുരസ്‌കാരമാണിത്. 2018-2019 സീസണിലാണ് ഛേത്രി മികച്ച താരത്തിനുള്ള പുരസ്‌കാരം അവസാനമായി നേടിയത്.

മനീഷ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും അവാര്‍ഡ് നേടി. കഴിഞ്ഞ സീസണിലും മനീഷയായിരുന്നു മികച്ച താരം. ഇന്ത്യന്‍ കുപ്പായത്തില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത മനീഷ സൈപ്രസ് ഫുട്‌ബോള്‍ ലീഗില്‍ കളിക്കുകയാണ്. സൈപ്രസ് ഫുട്‌ബോള്‍ ലീഗ് ചാമ്പ്യന്മാരായ അപ്പോളന്‍ ലേഡീസിന്റെ താരമാണ് മനീഷ.

സാഫ് കപ്പിലെ തകര്‍പ്പന്‍ പ്രകടനമാണ് സുനില്‍ ഛേത്രിയ്ക്ക് തുണയായത്. സാഫ് കപ്പിലെ ടോപ് സ്‌കോററായ ഛേത്രി അഞ്ചുഗോളുകള്‍ നേടി ടൂര്‍ണമെന്റിലെ താരമായിരുന്നു. ഒപ്പം എ.എഫ്.സി. ഏഷ്യന്‍ കപ്പ് യോഗ്യതാ റൗണ്ടില്‍ മൂന്ന് മത്സരങ്ങളില്‍ നിന്ന് നാല് ഗോളുകളും നേടി.

വളര്‍ന്നുവരുന്ന താരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി നല്‍കുന്ന എമേര്‍ജിങ് ഫുട്‌ബോളര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം പുരുഷ വിഭാഗത്തില്‍ വിക്രം പ്രതാപ് സിങ്ങും വനിതാ വിഭാഗത്തില്‍ മാര്‍ട്ടീന തോക്ക്‌ഹോമും സ്വന്തമാക്കി. മികച്ച റഫറിയായി ക്രിസ്റ്റല്‍ ജോണിനെയും തിരഞ്ഞെടുത്തു.

Content Highlights: aiff,aiff best footballer, aiff best footballer of the year 2021-2022, sunil chhetri, manisha kalyan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented