Photo: twitter.com/EmiratesFACup
ലണ്ടന്‍: എഫ്.എ കപ്പ് ഫുട്‌ബോള്‍ ഫൈനലില്‍ മാഞ്ചെസ്റ്റര്‍ ഡര്‍ബി. ജൂണ്‍ മൂന്നിന് നടക്കുന്ന കലാശപ്പോരില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് ചിരവൈരികളായ മാഞ്ചെസ്റ്റര്‍ സിറ്റിയെ നേരിടും. രാത്രി 7.30 നാണ് മത്സരം.
സെമിയില്‍ ഷെഫീല്‍ഡ് യുണൈറ്റഡിനെ കീഴടക്കിയാണ് സിറ്റി ഫൈനലിലെത്തിയത്. ബ്രൈട്ടണെ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ മറികടന്നാണ് യുണൈറ്റഡ് കലാശപ്പോരിന് യോഗ്യത നേടിയത്. നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകള്‍ക്കും ഗോള്‍ നേടാന്‍ സാധിച്ചില്ല ഇതോടെ യുണൈറ്റഡ്-ബ്രൈട്ടണ്‍ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി.
ഷൂട്ടൗട്ടില്‍ ആദ്യ ആറുകിക്കെടുത്ത ഇരുടീമിലെയും താരങ്ങള്‍ വലകുലുക്കിയപ്പോള്‍ ബ്രൈട്ടന്റെ എഴാം കിക്കെടുത്ത സോളി മാര്‍ച്ചിന് പിഴച്ചു. ഇതോടെ യുണൈറ്റഡിന് മത്സരത്തില്‍ ആധിപത്യം ലഭിച്ചു. യുണൈറ്റഡിനായി ഏഴാം കിക്കെടുത്ത പ്രതിരോധതാരം വിക്ടര്‍ ലിന്‍ഡെലോഫിന് പിഴച്ചില്ല. അനായാസം വലകുലുക്കി ലിന്‍ഡെലോഫ് യുണൈറ്റഡിനെ ഫൈനലിലെത്തിച്ചു.
ഷൂട്ടൗട്ടില്‍ യുണൈറ്റഡിനായി ലിന്‍ഡെലോഫിന് പുറമേ വൗട്ട് വെഗോര്‍സ്റ്റ്, മാഴ്‌സല്‍ സാബിറ്റ്‌സര്‍, മാര്‍ക്കസ് റാഷ്‌ഫോര്‍ഡ്, ജേഡന്‍ സാഞ്ചോ, ഡിയോഗോ ഡാലോ, കാസെമിറോ എന്നിവര്‍ ലക്ഷ്യം കണ്ടു. ബ്രൈട്ടണ് വേണ്ടി അലെക്‌സി മാക് അലിസ്റ്റര്‍, പാസ്‌ക്കല്‍ ഗ്രോബ്, ഡെനിസ് ഉന്‍ഡാവ്, പെര്‍വിസ് എസ്റ്റുപിനാന്‍, ലൂയിസ് ഡങ്ക്, ആദം വെബ്സ്റ്റര്‍ എന്നിവര്‍ വലകുലുക്കി.
ഈ സീസണില്‍ യുണൈറ്റഡിന്റെ രണ്ടാം ഫൈനല്‍ പ്രവേശനമാണിത്. നേരത്തേ കാറബാവോ കപ്പ് ടീം സ്വന്തമാക്കിയിരുന്നു. യുണൈറ്റഡിന്റെ 21-ാം എഫ്.എ കപ്പ് ഫൈനലാണിത്. ഏറ്റവുമധികം തവണ എഫ്.എ കപ്പ് ഫൈനലിലെത്തുന്ന ടീം എന്ന ആഴ്‌സനലിന്റെ റെക്കോഡിനൊപ്പം യുണൈറ്റഡ് എത്തി.
സിറ്റി എതിരില്ലാത്ത മൂന്ന് ഗോളിനാണ് ഷെഫീല്‍ഡ് യുണൈറ്റഡിനെ തകര്‍ത്തത്. സൂപ്പര്‍താരം റിയാദ് മഹ്‌റെസ് സിറ്റിയ്ക്ക് വേണ്ടി ഹാട്രിക്ക് നേടി. 43, 61, 66 മിനിറ്റുകളിലാണ് താരം വലകുലുക്കിയത്. ടൂര്‍ണമെന്റില്‍ ഇതുവരെ ഒരു ഗോള്‍ പോലും വഴങ്ങാതെയാണ് സിറ്റി ഫൈനലില്‍ പ്രവേശിച്ചിരിക്കുന്നത്.
Content Highlights: manchester united will face manchester city in fa cup final 2023
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..