ഹാളണ്ടിനെ തളയ്ക്കാന്‍ മാര്‍ട്ടിനസ്, പ്രീമിയര്‍ ലീഗില്‍ ഇന്ന് മാഞ്ചെസ്റ്റര്‍ ഡര്‍ബി


മുന്നേറ്റനിരയാണ് സിറ്റിയുടെ പ്രധാന ആയുധമെങ്കില്‍ പ്രതിരോധമാണ് യുണൈറ്റഡിന്റെ കരുത്ത്

എർലിങ് ഹാളണ്ട്, ലിസാൻഡ്രോ മാർട്ടിനസ്‌ | Photo: twitter.com/ErlingHaaland, twitter.com/LisandrMartinez

മാഞ്ചെസ്റ്റര്‍: ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മാഞ്ചെസ്റ്റര്‍ ഡര്‍ബിയ്ക്ക് ഇന്ന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വേദിയാകും. വൈകിട്ട് 6.30 നാണ് മത്സരം. മാഞ്ചെസ്റ്റര്‍ സിറ്റിയുടെ തട്ടകമായ എത്തിഹാദ് സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.

ഇത്തവണ ഇരുടീമുകളും തുല്യശക്തികളാണ്. മുന്നേറ്റനിരയാണ് സിറ്റിയുടെ പ്രധാന ആയുധമെങ്കില്‍ പ്രതിരോധമാണ് യുണൈറ്റഡിന്റെ കരുത്ത്. നിലവില്‍ ഏഴ് മത്സരങ്ങളില്‍ അഞ്ചിലും വിജയിച്ച സിറ്റി പോയന്റ് പട്ടികയില്‍ രണ്ടാമതാണ്. മറുവശത്ത് യുണൈറ്റഡാകട്ടെ ആറുമത്സരങ്ങളില്‍ നിന്ന് നാല് വിജയവുമായി ആറാം സ്ഥാനത്തുണ്ട്. ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ടെങ്കിലും പിന്നീടുള്ള നാല് മത്സരങ്ങളില്‍ യുണൈറ്റഡ് തകര്‍പ്പന്‍ വിജയം നേടി. അതില്‍ ലിവര്‍പൂളിനെയും ആഴ്‌സനലിനെയും കീഴടക്കി എന്നത് ടീമിന്റെ ശക്തി പ്രകടമാക്കുന്നു. സിറ്റിയാകട്ടെ ഇതുവരെ സീസണില്‍ തോല്‍വി അറിഞ്ഞിട്ടില്ല.പുതിയ പരിശീലകന്‍ എറിക് ടെന്‍ ഹാഗിന്റെ തന്ത്രങ്ങളാണ് യുണൈറ്റഡിന്റെ കരുത്ത്. മികച്ച താരങ്ങളെ ഇത്തവണ ടെന്‍ ഹാഗ് ടീമിലെത്തിച്ചിട്ടുണ്ട്. പ്രതിരോധത്തില്‍ ലിസാന്‍ഡ്രോ മാര്‍ട്ടിനസിന്റെ ഉജ്ജ്വലഫോമിലാണ് ടീമിന്റെ പ്രതീക്ഷ. റാഫേല്‍ വരാനെയും മാര്‍ട്ടിനസും ചേരുന്ന പ്രതിരോധം മികച്ച ഫോമിലാണ് കളിക്കുന്നത്. ഡീഗോ ഡാലോയും ടൈറല്‍ മലാസിയയും ചേരുന്നതോടെ യുണൈറ്റഡ് ലീഗിലെ ഏറ്റവും അപകടകാരികളായ പ്രതിരോധമായി മാറുന്നു.

മധ്യനിരയില്‍ കളി നിയന്ത്രിക്കാന്‍ ലോകോത്തരതാരങ്ങളായ കാസെമിറോയും ക്രിസ്റ്റിയന്‍ എറിക്‌സണും ബ്രൂണോ ഫെര്‍ണാണ്ടസുമുണ്ട്. മുന്നേറ്റത്തില്‍ ജേഡന്‍ സാഞ്ചോയും മാര്‍ക്കസ് റാഷ്‌ഫോര്‍ഡും ആന്റണിയും മികച്ച ഫോമിലാണ്. സെപ്റ്റംബര്‍ മാസത്തിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം നേടിയാണ് റാഷ്‌ഫോര്‍ഡിന്റെ വരവ്. മികച്ച പരിശീലകനുള്ള പുരസ്‌കാരം ടെന്‍ ഹാഗ് നേടിയിട്ടുണ്ട്. അയാക്‌സില്‍ നിന്ന് പൊന്നുംവില കൊടുത്ത് ഇറക്കിയ ആന്റണി ആദ്യ മത്സരത്തില്‍ തന്നെ ഗോളടിച്ച് വരവറിയിക്കുകയും ചെയ്തു. ഈ താരങ്ങളെല്ലാം ഫോമിലേക്കുയര്‍ന്നാല്‍ സിറ്റി വിജയം കണ്ടെത്താന്‍ പാടുപെടും. സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്നും പകരക്കാരനായാകും കളിക്കാനെത്തുക. നായകന്‍ ഹാരി മഗ്വയറും ആദ്യ ഇലവനിലുണ്ടാകില്ല.

മറുവശത്ത് നിലവിലെ ചാമ്പ്യന്മാരായ സിറ്റി തകര്‍പ്പന്‍ ഫോമിലാണ് കളിക്കുന്നത്. ബൊറൂസ്സിയ ഡോര്‍ട്മുണ്ടില്‍ നിന്ന് കൊണ്ടുവന്ന ഗോളടിയന്ത്രം എര്‍ലിങ് ഹാളണ്ടിലാണ് ടീമിന്റെ പ്രതീക്ഷ രണ്ട് തവണ ഹാട്രിക്ക് നേടിയ ഹാളണ്ട് അപകടകാരിയാണ്. ഈ സീസണില്‍ സിറ്റി നേടിയ 23 ഗോളുകളില്‍ 11-ഉം നേടിയത് ഹാളണ്ടാണ്. മുന്നേറ്റനിരയും മധ്യനിരയും സിറ്റിയ്ക്ക് ഒരു പ്രശ്‌നമേയല്ല. ഇരുവിഭാഗങ്ങളും തകര്‍പ്പന്‍ ഫോമിലാണ് കളിക്കുന്നത്. എന്നാല്‍ പ്രതിരോധത്തിലെ തകരാറുകളാണ് പരിശീലകന്‍ പെപ് ഗാര്‍ഡിയോളയെ ഭയപ്പെടുത്തുന്നത്. വിശ്വസ്തനായ ജോണ്‍ സ്‌റ്റോണ്‍സ് ഇന്ന് കളിക്കില്ല. ഇതോടെ ടീമിന്റെ പ്രതിരോധത്തിന്റെ ശക്തി ചോര്‍ന്നു. ഐമെറിക് ലപോര്‍ട്ടെ ദീര്‍ഘനാളായി പരിക്കിന്റെ പിടിയിലാണ്. താരം ഇന്ന് കളിക്കുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ലപോര്‍ട്ടെയ്ക്ക് പകരം കൊണ്ടുവന്ന മാനുവല്‍ അക്കാന്‍ജി മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ട്. റൂബന്‍ ഡയസ്സും ക്യാന്‍സലോയും മികച്ച ഫോമിലാണ് എന്നുള്ളതാണ് പ്രതിരോധത്തില്‍ ഗാര്‍ഡിയോളയ്ക്ക് ആശ്വാസം പകരുന്ന വാര്‍ത്ത.

പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയ രണ്ട് താരങ്ങള്‍ ഇന്ന് മുഖാമുഖം വരുന്നു എന്നതാണ് മാഞ്ചെസ്റ്റര്‍ ഡര്‍ബിയുടെ പ്രത്യേകത. ലീഗില്‍ ഏറ്റവുമധികം ഗോളുകള്‍ നേടിയ ഹാളണ്ടും ഏറ്റവും മികച്ച പ്രതിരോധം തീര്‍ക്കുന്ന ലിസാന്‍ഡ്രോ മാര്‍ട്ടിനസും ഇന്ന് പരസ്പരം ഏറ്റുമുട്ടും. ഹാളണ്ടിനെ പൂട്ടാന്‍ മാര്‍ട്ടിനസിന് ആകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

Content Highlights: english premier league, manchester derby, epl 2022, football, manchester united, manchester city


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented