Photo: AFP
പാരിസ്: ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ അടുത്ത സീസണില്‍ ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനുവേണ്ടി പന്തുതട്ടിയേക്കുമെന്ന് റിപ്പോര്‍ട്ട്. നെയ്മറെ സ്വന്തമാക്കാനായി യുണൈറ്റഡ് ശ്രമിക്കുന്നുണ്ടെന്ന് ഗോള്‍ ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തു.
നിലവില്‍ ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജിയിലാണ് നെയ്മര്‍ കളിക്കുന്നത്. ഈ സീസണ്‍ അവസാനിക്കുന്നതോടെ നെയ്മര്‍ ടീം വിടുമെന്ന കാര്യം ഏകദേശം ഉറപ്പായിട്ടുണ്ട്. നെയ്മറെ കൊണ്ടുവരാന്‍ ബ്രസീല്‍ ടീമിലെ സഹതാരവും മാഞ്ചെസ്റ്റര്‍ യുണൈറ്റഡിലെ മിഡ്ഫീല്‍ഡ് ജനറലുമായ കാസെമിറോ ശ്രമിക്കുന്നുണ്ട്.
നെയ്മറുടെ ഏജന്റുമായി കാസെമിറോ ചര്‍ച്ച നടത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ലോണ്‍ അടിസ്ഥാനത്തില്‍ നെയ്മറെ കൊണ്ടുവരാനാണ് യുണൈറ്റഡ് ശ്രമിക്കുന്നത്. എന്നാല്‍ പി.എസ്.ജി അതിന് തയ്യാറല്ല. സ്ഥിരാടിസ്ഥാനത്തില്‍ മാത്രമേ നെയ്മറെ വിട്ടുനല്‍കൂ എന്ന് പി.എസ്.ജി ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.
നിലവില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മികച്ച പ്രകടനമാണ് യുണൈറ്റഡ് നടത്തുന്നത്. പരിശീലകന്‍ എറിക് ടെന്‍ ഹാഗിന്റെ നേതൃത്വത്തില്‍ ടീം ഇതിനോടകം കാറബാവോ കപ്പ് നേടിക്കഴിഞ്ഞു. എഫ്.എ കപ്പിന്റെ ഫൈനലിലും പ്രവേശിച്ചു. പ്രീമിയര്‍ ലീഗില്‍ ശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ നിന്ന് ഒരു പോയന്റ് മാത്രം നേടിയാല്‍ യുണൈറ്റഡിന് ചാമ്പ്യന്‍സ് ലീഗ് യോഗ്യതയും ഉറപ്പിക്കാം.
Content Highlights: manchester united try to sign brazilian superstar neymar
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..