Photo: AFP
ലണ്ടന്‍: മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ മധ്യനിരതാരം ഡോണി വാന്‍ ഡി ബീക്കിനെ സ്വന്തമാക്കി എവര്ട്ടണ്. വായ്പാ അടിസ്ഥാനത്തിലാണ് വാന്‍ ബീക്കിനെ എവര്ട്ടണ് സ്വന്തമാക്കിയത്.
ഈ സീസണ് കഴിയുന്നതുവരെ വാന്‍ ബീക്ക് എവര്‍ട്ടണില്‍ കളിക്കും. ഫ്രാങ്ക് ലാംപാര്‍ഡ് പുതിയ പരിശീലകനായി സ്ഥാനമേറ്റതിനു പിന്നാലെയാണ് വാന്‍ ബീക്കിനെ എവര്ട്ടണ് തട്ടകത്തിലെത്തിച്ചത്. അയാക്സില്‍ നിന്ന് യുണൈറ്റഡിനെത്തിയ വാന്‍ ബീക്കിന് ആദ്യ ഇലവനില്‍ പലപ്പോഴും സ്ഥാനം നഷ്ടമായിരുന്നു. നെതര്‍ലന്‍ഡ്സിന്റെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് വാന്‍ ബീക്ക്.
മുന്‍ പരിശീലകന് ഒലെ ഗുണ്ണാര്‍ സോള്‍ഷ്യറുടെ കീഴില്‍ വാന്‍ ബീക്കിന് ഒട്ടും അവസരം ലഭിച്ചിരുന്നില്ല. പുതിയ പരിശീലകന് റാള്‍ഫ് റാഗ്നിക്ക് സ്ഥാനമേറ്റപ്പോഴും വാന്‍ ബീക്കിന് ആദ്യ ഇലവനില്‍ ഇടം ലഭിച്ചില്ല.
ക്രിസ്റ്റല്‍ പാലസും വാന്‍ ബീക്കിന് പിന്നാലെയുണ്ടായിരുന്നു. 2020 ലാണ് അയാക്സില്‍ നിന്ന് വാന്‍ ബീക്ക് യുണൈറ്റഡിലെത്തുന്നത്. 40 മില്യണ്‍ യൂറോ (ഏകദേശം 337 കോടി രൂപ) മുടക്കിയാണ് യുണൈറ്റഡ് താരത്തെ സ്വന്തമാക്കിയത്. എന്നാല്‍ വാന്‍ ബീക്കിന്റെ കഴിവിനെ വേണ്ട വിധത്തില്‍ ഉപയോഗിക്കാന്‍ പരിശീലകര്‍ക്ക് സാധിച്ചില്ല. വെറും ഒന്‍പത് മത്സരങ്ങളില്‍ മാത്രമാണ് വാന്‍ ബീക്ക് യുണൈറ്റഡിനുവേണ്ടി മുഴുവന്‍ സമയവും കളിച്ചത്.
Content Highlights: Manchester United's Donny van de Beek signs for Everton on loan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..