പിന്നില്‍ നിന്നശേഷം തിരിച്ചടിച്ചു; യുണൈറ്റഡ് എഫ്.എ കപ്പ് ഫൈനലില്‍


അലക്‌സി സാഞ്ചസും ആന്ദ്രെ ഹെരേരയും യുണൈറ്റഡിനായി ഗോള്‍ കണ്ടെത്തി

ലണ്ടന്‍: ടോട്ടനത്തെ തോല്‍പ്പിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എഫ്.എ കപ്പ് ഫൈനലില്‍. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം രണ്ടു ഗോള്‍ തിരിച്ചടിച്ചാണ് യുണൈറ്റഡ് കലാശക്കളിക്ക് ടിക്കറ്റെടുത്തത്. അലക്‌സി സാഞ്ചസും ആന്ദ്രെ ഹെരേരയും യുണൈറ്റഡിനായി ഗോള്‍ കണ്ടെത്തി. ഡെല അലിയാണ് ടോട്ടനത്തിന്റെ ഗോള്‍ നേടിയത്.

പത്താം മിനിറ്റില്‍ തന്നെ യുണൈറ്റഡിന്റെ പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് ഡെലെ അലി ഗോള്‍ നേടി ടോട്ടനത്തെ മുന്നിലെത്തിച്ചു. എന്നാല്‍ 24-ാം മിനിറ്റു വരെ അതിന് ആയുസുണ്ടായിരുന്നുള്ളു. പോള്‍ പോഗ്ബയുടെ ക്രോസില്‍ തലവെച്ച് സാഞ്ചസ് യുണൈറ്റഡിനെ ഒപ്പമെത്തിച്ചു.

62-ാം മിനിറ്റില്‍ ഹെരേരയുടെ അവസരമായിരുന്നു. മത്സരത്തിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത ഹെരേര അര്‍ഹിച്ചതു തന്നെയായിരുന്നു ആ ഗോള്‍. പിന്നീട് തിരിച്ചടിക്കാന്‍ ടോട്ടനം ശ്രമിച്ചെങ്കിലും യുണൈറ്റഡിന്റെ പ്രതിരോധത്തെ മറികടക്കാനായില്ല. ഞായറാഴ്ച്ച നടക്കുന്ന ചെല്‍സി-സതാംപ്റ്റണ്‍ മത്സരത്തിലെ വിജയികളെയാകും യുണൈറ്റഡ് ഫൈനലില്‍ നേരിടുക.

Content Highlights: Manchester United’s Ander Herrera sinks Tottenham in FA Cup semi-final

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
abhaya hiranmayi

1 min

'അവര്‍ക്ക് കുടുംബമുണ്ട്, ദയവായി എന്റെ ആണ്‍സുഹൃത്തുക്കളെ ഇതിലേക്ക് വലിച്ചിഴക്കരുത്'; അഭയ ഹിരണ്‍മയി

May 28, 2022


Dharmajan Bolgatty

1 min

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു 

May 27, 2022


satheesan

1 min

ജോ ജോസഫിനെതിരായ അശ്ലീല വീഡിയോ അപ്‌ലോഡ് ചെയ്തയാളെ പിടിച്ചാല്‍ വാദി പ്രതിയാകും - സതീശന്‍

May 27, 2022

Most Commented