ഈസ്റ്റ്ബംഗാളിന്റെ ഉടമകളാകാന്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്; സ്ഥിരീകരിച്ച് ഗാംഗുലി


ബംഗ്ലാദേശ് ക്ലബ്ബായ ബസുന്ധരയുടെ ഉടമകളുമായും മറ്റു ചില ഗ്രൂപ്പുകളുമായും ഈസ്റ്റ് ബംഗാള്‍ ചര്‍ച്ച നടത്തുന്നുണ്ട്

Photo: AFP

കൊല്‍ക്കത്ത: ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ ഫുട്ബോള്‍ ക്ലബ്ബുകളിലൊന്നായ കൊല്‍ക്കത്ത ഈസ്റ്റ്ബംഗാളില്‍ ഉടമസ്ഥാവകാശം നേടാന്‍ ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്. യുണൈറ്റഡുമായുള്ള ചര്‍ച്ച അവസാന ഘട്ടത്തിലാണെന്ന്, ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്ന ബി.സി.സി.ഐ. പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞു. രണ്ടാഴ്ചയ്ക്കകം വ്യക്തമായ തീരുമാനം ഉണ്ടാകും. കേവലം നിക്ഷേപകരായല്ല, കൊല്‍ക്കത്ത ക്ലബ്ബിന്റെ ഉടമകളാകാന്‍തന്നെയാണ് മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് വരുന്നതെന്നും ഗാംഗുലി ചൊവ്വാഴ്ച വ്യക്തമാക്കി.

ബംഗ്ലാദേശ് ക്ലബ്ബായ ബസുന്ധരയുടെ ഉടമകളുമായും മറ്റു ചില ഗ്രൂപ്പുകളുമായും ഈസ്റ്റ് ബംഗാള്‍ ചര്‍ച്ച നടത്തുന്നുണ്ട്. കളിക്കളത്തിനകത്തും പുറത്തും ഈസ്റ്റ് ബംഗാള്‍ വലിയ പ്രതിസന്ധി നേരിടുന്നുണ്ട്. സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കുന്നതിന്റെ ഭാഗമായി ശ്രീ സിമന്റ് ഉടമകള്‍ ക്ലബ്ബിന്റെ 76 ശതമാനം ഓഹരി വാങ്ങിയിരുന്നു.

രണ്ടുവര്‍ഷം മുമ്പ്, ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെകൂടി താത്പര്യപ്രകാരമാണിത്. എന്നാല്‍, സാങ്കേതികകാരണങ്ങളാല്‍ ഈ ഇടപാട് പൂര്‍ത്തിയായില്ല. ഇപ്പോള്‍ ശ്രീ സിമന്റിന് ക്ലബ്ബില്‍ പങ്കാളിത്തമില്ല. കഴിഞ്ഞ ഐ.എസ്.എലില്‍ 20 മത്സരങ്ങളില്‍ ഒരു ജയം മാത്രം നേടിയ ഈസ്റ്റ് ബംഗാള്‍ പോയന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരായിരുന്നു.

Also Read

ജോർദാനെതിരായ ഫുട്‌ബോൾ മത്സരത്തിനുള്ള ഇന്ത്യൻ ...

എ.എഫ്.സി. കപ്പ്: ഗോകുലം പുറത്ത്, മോഹൻ ബഗാൻ ...

ഐ.എസ്.എല്‍. ക്ലബ്ബുകളായ എ.ടി.കെ.യില്‍ സ്പാനിഷ് ക്ലബ്ബ് അത്ലറ്റിക്കോ മഡ്രിഡും മുംബൈ സിറ്റിയില്‍ ഇംഗ്ലീഷ് ക്ലബ്ബായ മാഞ്ചെസ്റ്റര്‍ സിറ്റി ഉടമകളും നേരത്തേ പങ്കാളിത്തം നേടിയിരുന്നു.

Content Highlights: manchester united, sc east bengal, east bengal manchester united, sourav ganguly, football

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Sreejith Ravi

1 min

കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം; നടന്‍ ശ്രീജിത്ത് രവി പോക്‌സോ കേസില്‍ അറസ്റ്റില്‍

Jul 7, 2022


Sreejith Ravi

1 min

ആദ്യകേസ് കെട്ടിച്ചമച്ചതാണെന്ന് ശ്രീജിത്ത് രവി, വീണ്ടും സമാനകേസില്‍ പിടിയില്‍

Jul 7, 2022


Swapna Suresh

1 min

സ്വപ്‌ന സുരേഷിനെ എച്ച്ആര്‍ഡിഎസ് പിരിച്ചുവിട്ടു

Jul 6, 2022

Most Commented