ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ പോരാട്ടങ്ങള്‍ക്കായി വമ്പന്‍മാര്‍ കളത്തില്‍. ബാഴ്‌സലോണ, മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്, ചെല്‍സി, യുവന്റസ്, മാഞ്ചെസ്റ്റര്‍ സിറ്റി, പി.എസ്.ജി. ടീമുകള്‍ ഇന്ന് ഇറങ്ങും.

രാത്രി 11.30 ന് ചെല്‍സി ഫ്രഞ്ച് ക്ലബ്ബ് റെന്നസിനെയും സ്പാനിഷ് ക്ലബ്ബ് സെവിയ ക്രാസ്‌നോദറിനെയും നേരിടും. ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജിയും ജര്‍മന്‍ ക്ലബ്ബ് റെഡ്ബുള്‍ ലെയ്പ്‌സിഗും തമ്മിലുള്ള പോരാട്ടം ഇരുടീമുകള്‍ക്കും നിലനില്‍പ്പിന്റെ കളിയാണ്. 

ഗ്രൂപ്പിലെ മറ്റൊരു കളിയില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് തുര്‍ക്കി ക്ലബ്ബ് ഇസ്താംബുള്‍ ബസാക്‌സെഹിറിനെ നേരിടും. ഗ്രൂപ്പ് ജിയില്‍ ബാഴ്‌സലോണ ഡൈനാമോ കീവുമായും യുവന്റസ് ഫെറാങ്ക് വാറോസുമായും കളിക്കും. ബാഴ്‌സയ്ക്കുവേണ്ടി മെസ്സി കളിക്കില്ലെന്ന് കോച്ച് റൊണാള്‍ഡ് കോമാന്‍ അറിയിച്ചു.

Content Highlights: Manchester United Juventus and barcelona will play today in UCL