Photo: AP
മാഞ്ചെസ്റ്റര്‍: രണ്ടാം പാദ മത്സരത്തില്‍ സ്വന്തം മൈതാനത്ത് ബാഴ്‌സലോണയെ വീഴ്ത്തി മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് യൂറോപ്പ ലീഗ് പ്രീ ക്വാര്‍ട്ടറില്‍. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കായിരുന്നു ഓള്‍ഡ് ട്രാഫഡില്‍ യുണൈറ്റഡിന്റെ ജയം. ഇതോടെ ഇരു പാദങ്ങളിലുമായി 4-3ന്റെ ജയത്തോടെ എറിക് ടെന്‍ഹാഗിന്റെ സംഘം പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറി. ബാഴ്‌സയുടെ മൈതാനത്ത് നടന്ന ആദ്യപാദ മത്സരം 2-2ന് സമനിലയില്‍ കലാശിച്ചിരുന്നു.
ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു യുണൈറ്റഡിന്റെ തിരിച്ചുവരവ്. കളിതുടങ്ങി 18-ാം മിനിറ്റില്‍ തന്നെ ഒരു പെനാല്‍റ്റിയിലൂടെ ബാഴ്‌സ മുന്നിലെത്തി. അലെഹാന്ദ്രോ ബാല്‍ഡെയെ ബോക്‌സില്‍ അനാവശ്യമായി ഫൗള്‍ ചെയ്ത ബ്രൂണോ ഫെര്‍ണാണ്ടസിന്റെ പ്രവൃത്തിയാണ് പെനാല്‍റ്റിക്ക് കാരണമായത്. കിക്കെടുത്ത റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി പന്ത് വലയിലെത്തിച്ചു. പിന്നാലെ മികച്ച നീക്കങ്ങളുമായി ബാഴ്‌സ കളംനിറഞ്ഞു. ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പ് ഡി ഹിയയുടെ ഒരു പിഴവില്‍ നിന്ന് രണ്ടാം ഗോള്‍ നേടാനുള്ള സുവര്‍ണാവസരം പക്ഷേ ബാഴ്‌സയ്ക്ക് മുതലാക്കാനായില്ല.
രണ്ടാം പകുതിയില്‍ കോച്ച്, ആന്റണിയെ കളത്തിലിറക്കിയതോടെ യുണൈറ്റഡിന്റെ കളിമാറി. 47-ാം മിനിറ്റില്‍ ബ്രൂണോ ഫെര്‍ണാണ്ടസിന്റെ പാസ് വലയിലെത്തിച്ച് ഫ്രെഡ് യുണൈറ്റഡിനെ ഒപ്പമെത്തിച്ചു. പിന്നാലെ 64-ാം മിനിറ്റില്‍ യൂള്‍സ് കുന്‍ഡെയുടെ ഗോളെന്നുറച്ച ഹെഡര്‍ തട്ടിയകറ്റി ഡി ഹിയ യുണൈറ്റഡിനെ രക്ഷിച്ചു. പിന്നാലെ 73-ാം മിനിറ്റില്‍ ഒരു കൂട്ട ആക്രമണത്തിനൊടുവില്‍ മികച്ചൊരു വോളിയിലൂടെ പന്ത് വലയിലെത്തിച്ച ആന്റണി യുണൈറ്റഡിന് വിജയം സമ്മാനിക്കുകയായിരുന്നു.
പിന്നാലെ സമനില ഗോളിനായി ബാഴ്‌സ കിണഞ്ഞ് ശ്രമിച്ചു. ഇന്‍ജുറി ടൈമില്‍ ലെവന്‍ഡോവ്‌സ്‌കിയുടെ ഒരു ഷോട്ട് റാഫേല്‍ വരാന്‍ ഗോള്‍ലൈനില്‍ വെച്ച് രക്ഷപ്പെടുത്തുകയും ചെയ്തു.
Content Highlights: Manchester United eliminate Barcelona from Europa League
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..