Photo: AP
മാഞ്ചെസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന് നിരാശ. ഓള്‍ഡ് ട്രാഫഡില്‍ സ്വന്തം മൈതാനത്ത് നടന്ന മത്സരത്തില്‍ യുണൈറ്റഡിനെ സതാംപ്ടണ്‍ ഗോള്‍രഹിത സമനിലയില്‍ കുരുക്കി.
34-ാം മിനിറ്റില്‍ തന്നെ കസെമിറോ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ ഭൂരിഭാഗം സമയവും 10 പേരുമായി കളിക്കേണ്ടിവന്നത് യുണൈറ്റഡിന് തിരിച്ചടിയായി. അല്‍കാരസിനെതിരായ ടാക്കിളാണ് കസെമിറോയ്ക്ക് തിരിച്ചടിയായത്. ആദ്യം മഞ്ഞക്കാര്‍ഡ് നല്‍കിയ റഫറി പിന്നീട് വാര്‍ പരിശോധിച്ച ശേഷം ചുവപ്പ് കാര്‍ഡ് നല്‍കുകയായിരുന്നു.
ഗോള്‍കീപ്പര്‍ ഡിഹിയയുടെ മികച്ച രണ്ട് സേവുകളാണ് യുണൈറ്റഡിനെ പരാജയത്തില്‍ നിന്ന് രക്ഷിച്ചത്. ഇരു ടീമിലെയും താരങ്ങളുടെ ഷോട്ടുകള്‍ രണ്ടിലേറെ തവണ പോസ്റ്റിലിടിച്ച് മടങ്ങുകയും ചെയ്തു.
26 കളികളില്‍ നിന്ന് 50 പോയന്റുമായി യുണൈറ്റഡ് മൂന്നാം സ്ഥാനത്ത് തന്നെ തുടരുകയാണ്. 22 പോയന്റ് മാത്രമള്ള സതാംപ്ടണ്‍ ഏറ്റവും അവസാന സ്ഥാനത്തും.
Content Highlights: Manchester United drew 0-0 with Southampton at Old Trafford
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..