സാവോപോളോ: ബ്രസീലിന്റെ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് താരം അലെക്‌സ് ടെല്ലസ് കോവിഡ് മുക്തനായി. നാളെ പുലര്‍ച്ചെ നടക്കുന്ന ബ്രസീല്‍-യുറുഗ്വായ് ലോകകപ്പ് യോഗ്യതാമത്സരത്തില്‍ താരം കളിക്കും. 

പരിക്ക് ഏറെ വലയ്ക്കുന്ന ബ്രസീല്‍ ടീമിന് ടെല്ലസ്സിന്റെ വരവ് ഏറെ ആശ്വാസം പകരും.നെയ്മറും കുടിന്യോയുമൊന്നും പരിക്കുമൂലം കളിക്കാത്തതിനാല്‍ നാളെ കരുത്തരായ യുറുഗ്വായ്‌ക്കെതിരെയുള്ള മത്സരം ബ്രസീലിന് നിര്‍ണായകമാണ്. 

ഒക്ടോബറില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിലെത്തിയ ടെല്ലസ്സിന്  പിന്നീട് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ക്ലബ് മത്സരങ്ങളും അന്താരാഷ്ട്ര മത്സരങ്ങളും താരത്തിന്  നഷ്ടമായി. 

ഈയാഴ്ച നടക്കുന്ന മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്-വെസ്റ്റ് ബ്രോം മത്സരത്തിലും താരം കളിക്കും. കോവിഡ് മൂലം ക്ലബ്ബിന്റെ പ്രധാന മത്സരങ്ങളെല്ലാം ടെല്ലസിന് നഷ്ടമായിരുന്നു. 

Content Highlights: Manchester United defender Alex Telles cleared for Brazil-Uruguay game