മഡ്രിഡ്: ചാമ്പ്യൻസ് ലീഗിൽ നിന്നും കരുത്തരായ മാഞ്ചെസ്റ്റർ യുണൈറ്റഡ് പുറത്തായി. ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ലെയ്പ്സിഗിനോട് തോറ്റാണ് യുണൈറ്റഡ് നോക്കൗട്ട് സ്റ്റേജ് കാണാതെ മടങ്ങിയത്. രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ലെയ്പ്‌സിഗിന്റെ വിജയം.

ഏയ്ഞ്ചലീനോ, അമാദൗ ഹൈദര, ജസ്റ്റിന്‍ ക്ലൂയിവെര്‍ട്ട് എന്നിവര്‍ ലെയ്പ്‌സിഗിനായി സ്‌കോര്‍ ചെയ്തപ്പോള്‍ ബ്രൂണോ ഫെര്‍ണാണ്ടസ് യുണൈറ്റഡിനായി ആശ്വാസ ഗോള്‍ നേടി. ഇബ്രാഹിമ കൊണാറ്റെയുടെ സെല്‍ഫ് ഗോളും യുണൈറ്റഡിന് തുണയായി. 

ആദ്യം ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ എതിരില്ലാത്ത അഞ്ചുഗോളുകള്‍ക്കാണ് യുണൈറ്റഡ് ജയിച്ചുകയറിയത്. സമനില മാത്രം നേടിയാല്‍പ്പോലും അടുത്ത റൗണ്ടിലേക്ക് പ്രവേശിക്കാനുള്ള സാധ്യതയുണ്ടായിട്ടും യുണൈറ്റഡിന് അത് നേടാനായില്ല. ഈ തോല്‍വിയോടെ പരിശീലകന്‍ സോള്‍ഷ്യറുടെ കസേരയ്ക്ക് ഇളക്കം തട്ടിയിട്ടുണ്ട്. ഇന്ന് നടക്കുന്ന പി.എസ്.ജി ഈസ്താംബുള്‍ ബസക്‌സെഹിര്‍ പോരാട്ടത്തില്‍ പി.എസ്.ജി വലിയ മാര്‍ജിനില്‍ തോറ്റാല്‍ മാത്രമേ യുണൈറ്റഡിന് എന്തെങ്കിലും സാധ്യത അവശേഷിക്കുന്നുള്ളൂ. ആദ്യമത്സരത്തിൽ പി.എസ്.ജിയെ തോൽപ്പിച്ച യുണൈറ്റഡ് പിന്നീട് ലെയ്പ്സിഗിനെയും പരാജയപ്പെടുത്തി അടുത്ത ഘട്ടത്തിലേക്കുള്ള യോഗ്യത ഏകദേശം ഉറപ്പിച്ചിരുന്നു. എന്നാൽ നിർണായക മത്സരങ്ങളിൽ തിളങ്ങാനാവാതെ സോൾഷ്യറും സംഘവും തലകുനിച്ച് നാട്ടിലേക്ക് മടങ്ങി. പ്രീമിയർ ലീഗിലും ടീം വളരെ പിന്നിലാണ്. 

മറ്റുമത്സരങ്ങളില്‍ ക്രസനോഡാറിനോട് ചെല്‍സി സമനില വഴങ്ങിയപ്പോള്‍ ബൊറൂസ്സിയ ഡോര്‍ട്ട്മുണ്ട് ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക് സെനിത്തിനെ പരാജയപ്പെടുത്തി. സെവിയ്യ റെന്നെസിനെയും ഡൈനാമോ കീവ് ഫെറെന്‍സ്വാരോയിനെയും കീഴടക്കി. ചെൽസിയും ഡോർട്ട്മുണ്ടും 

Content Highlights: Manchester United crash out after 2-3 loss to RB Leipzig