മാഞ്ചെസ്റ്റര്‍: മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് ക്യാപ്റ്റന്‍ ഹാരി മഗ്വെയറിന് യൂറോപ്പ ലീഗ് ഫൈനല്‍ നഷ്ടമാകും. താരത്തിന്റെ കണങ്കാലിനേറ്റ പരിക്ക് ഭേദമാകാന്‍ കൂടുതല്‍ സമയമെടുക്കുമെന്ന് യുണൈറ്റഡ് പരിശീലകന്‍ ഒലെ ഗണ്ണര്‍ സോള്‍ഷ്യര്‍ അറിയിച്ചു.

വരുന്ന ബുധനാഴ്ച വിയ്യാറയലിനെതിരെയാണ് യുണൈറ്റഡിന്റെ യൂറോപ്പ ലീഗ് ഫൈനല്‍ മത്സരം. 

മെയ് ഒമ്പതിന് ആസ്റ്റണ്‍ വില്ലയ്‌ക്കെതിരായ പ്രീമിയര്‍ ലീഗ് മത്സരത്തിനിടെയാണ് മഗ്വെയറിന് പരിക്കേല്‍ക്കുന്നത്.

Content Highlights: Manchester United captain Harry Maguire set to miss UEFA Europa League final