ആരാധകരുടെ പ്രതിഷേധം ടീമിന്റെ പ്രകടനത്തെ മോശമായി ബാധിക്കുന്നുവെന്ന് യുണൈറ്റഡ് പരിശീലകന്‍ സോള്‍ഷ്യര്‍


യൂറോപ്പ ലീഗിന്റെ ഫൈനലിലെത്തിയ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് മേയ് 27-ന് വിയ്യാറയലിനെ നേരിടും.

Photo: twitter.com|MirrorFootball

മാഞ്ചെസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ വമ്പന്മാരായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ ആരാധകര്‍ നടത്തുന്ന പ്രതിഷേധ പ്രകടനങ്ങള്‍ ടീമിന്റെ ഫോമിനെ ബാധിക്കുന്നുവെന്ന് വെളിപ്പെടുത്തി പരിശീലകന്‍ ഒലെ ഗുണ്ണാര്‍ സോള്‍ഷ്യര്‍ രംഗത്തെത്തി.

മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ ഉടമകള്‍ക്കെതിരേയാണ് പ്രതിഷേധവുമായി ആരാധകര്‍ രംഗത്തെത്തിയത്. കഴിഞ്ഞ ആഴ്ചകളായി വലിയ പ്രതിഷേധമാണ് മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ ഹോം ഗ്രൗണ്ടായ ഓള്‍ഡ് ട്രാഫോര്‍ഡിന്റെ പുറത്ത് നടക്കുന്നത്.

ഇതുമൂലം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ചുവന്ന ചെകുത്താന്മാര്‍ അവസാന രണ്ട് മത്സരങ്ങളിലും തോല്‍വി വഴങ്ങി. ലെസ്റ്റര്‍ സിറ്റിയോടും ലിവര്‍പൂളിനോടുമാണ് ടീം തോല്‍വി ഏറ്റുവാങ്ങിയത്. ഇതില്‍ ആരാധകരുടെ പ്രതിഷേധത്തിന് വലിയ പങ്കുണ്ടെന്ന് സോള്‍ഷ്യര്‍ പറഞ്ഞു.

നിലവില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ രണ്ടാം സ്ഥാനത്താണ് ടീം. 2013-ല്‍ സര്‍ അലക്‌സ് ഫെര്‍ഗൂസന്‍ പരിശീലക സ്ഥാനമൊഴിഞ്ഞതിനുശേഷം ഇത് രണ്ടാം തവണയാണ് ടീം പ്രീമിയര്‍ ലീഗില്‍ മികച്ച പ്രകടനം പുറത്തെടുത്തത്. ഒരു ഘട്ടത്തില്‍ കിരീടത്തിലേക്ക് കുതിക്കുകയായിരുന്ന യുണൈറ്റഡ് അപ്രതീക്ഷിതമായ സമനിലകളിലൂടെ പിന്നോട്ട് പോയി. എങ്കിലും തോല്‍വികള്‍ വഴങ്ങിയിരുന്നില്ല.

ആരാധകര്‍ പ്രതിഷേധത്തിനെത്തിയതോടെ ടീമിന്റെ കെട്ടുറപ്പിനെയും അത് ബാധിച്ചു. ' ഒരു ടീമും അവരുടെ ആരാധകരും തമ്മില്‍ വലിയൊരു ബന്ധമുണ്ട്. അത് നന്നായി വന്നാല്‍ മാത്രമേ ഗ്രൗണ്ടില്‍ താരങ്ങള്‍ക്ക് മികച്ച പ്രകടനം പുറത്തെടുക്കാനാകൂ. ആരാധകരുടെ പ്രശ്‌നങ്ങളെല്ലാം ഉടന്‍ പരിഹരിക്കപ്പെടുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു'-സോള്‍ഷ്യര്‍ പറഞ്ഞു

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇനി രണ്ട് മത്സരങ്ങള്‍ മാത്രം ബാക്കിയുള്ള യുണൈറ്റഡ് രണ്ടാംസ്ഥാനം ഏതാണ്ട് ഉറപ്പിച്ചുകഴിഞ്ഞു. സിറ്റി നേരത്തേ കിരീടം ഉറപ്പിച്ചിരുന്നു. യൂറോപ്പ ലീഗിന്റെ ഫൈനലിലെത്തിയ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് മേയ് 27-ന് വിയ്യാറയലിനെ നേരിടും. ഈ സീസണിലെ ഏക കിരീടമാണ് യുണൈറ്റഡ് ഈ വിജയത്തിലൂടെ ലക്ഷ്യം വെയ്ക്കുന്നത്.

Content Highlights: Manchester United boss says fan protests have affected team


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


murder

1 min

പാലക്കാട് യുവാവ് കുത്തേറ്റ് മരിച്ചു

Oct 5, 2022

Most Commented