photo:twitter/Manchester United
മാഞ്ചെസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വിജയത്തോടെ പോയന്റ് പട്ടികയില്‍ ആദ്യ നാലിലെത്തി മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്. വോള്‍വ്സിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ടെന്‍ഹാഗും സംഘവും പരാജയപ്പെടുത്തിയത്. ചുവന്ന ചെകുത്താന്മാര്ക്കായി മാര്‍ക്കസ് റാഷ്ഫോര്‍ഡാണ് വലകുലുക്കിയത്. 16 മത്സരങ്ങളില്‍ നിന്ന് പത്ത് ജയവും രണ്ട് സമനിലയും നാല് തോല്‍വിയുമായി 32 പോയന്റാണ് യുണൈറ്റഡിനുള്ളത്.
വോള്‍വ്സിന്റെ തട്ടകമായ മൊളിനെക്സ് സ്റ്റേഡിയത്തില്‍ പകരക്കാരനായിറങ്ങിയ മാര്‍ക്കസ് റാഷ്ഫോര്‍ഡാണ് യുണൈറ്റഡിന്റെ രക്ഷകനായത്. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് റാഷ്ഫോര്‍ഡ് കളത്തിലിറങ്ങിയത്. 76-ാം മിനിറ്റില്‍ ഇടതുവിങ്ങിലൂടെ നടത്തിയ മനോഹരമായ മുന്നേറ്റത്തിനൊടുക്കമാണ് റാഷ്ഫോര്‍ഡ് ഗോളടിച്ചത്. പകരക്കാരനായിറങ്ങിക്കൊണ്ട് റാഷ്ഫോര്‍ഡ് നേടുന്ന 12-ാം പ്രീമിയര്‍ ലീഗ് ഗോളാണിത്. 85-ാം മിനിറ്റില്‍ റാഷ്ഫോര്‍ഡ് വീണ്ടും വലകുലുക്കിയെങ്കിലും വാര് പരിശോധനയില്‍ ഹാന്‍ഡ്ബോളാണെന്ന് കണ്ടെത്തിയതോടെ ഗോള്‍ നിഷേധിച്ചു.
ഇതോടെ തുടര്‍ച്ചയായ അഞ്ചാം മത്സരത്തിലാണ് മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് വിജയിക്കുന്നത്. കഴിഞ്ഞ പതിനഞ്ച് മത്സരങ്ങളില്‍ ഒരു തവണ മാത്രമാണ് ടെന്‍ഹാഗും സംഘവും തോല്‍വിയറിഞ്ഞത്. പതിനേഴ് മത്സരങ്ങളില്‍ നിന്ന് 13-പോയന്റുമായി നിലവില്‍ 19-ാം സ്ഥാനത്താണ് വോള്‍വ്സ്. 15-മത്സരങ്ങളില്‍ നിന്ന് 40-പോയന്റോടെ ആഴ്സണലാണ് പട്ടികയില്‍ തലപ്പത്തുള്ളത്.
Content Highlights: manchester united beat wolves
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..