ടോട്ടനത്തെ തകര്‍ത്ത് മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്; ലിവര്‍പൂളിന് വിജയം, ചെല്‍സിയ്ക്ക് സമനില


Photo: twitter.com/ManUtd

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആരാധകര്‍ കാത്തിരുന്ന പോരാട്ടത്തില്‍ അവസാന ചിരി മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെത്. കരുത്തരായ ടോട്ടനത്തെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് വിജയം നുണഞ്ഞു. ലിവര്‍പൂള്‍ വെസ്റ്റ് ഹാമിനെ കീഴടക്കിയപ്പോള്‍ ചെല്‍സിയെ ബ്രെന്റ്‌ഫോര്‍ഡ് സമനിലയില്‍ തളച്ചു.

യുണൈറ്റഡിന്റെ ഹോം ഗ്രൗണ്ടായ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടന്ന മത്സരത്തില്‍ ടോട്ടനത്തിനെ വരിഞ്ഞുമുറുക്കാന്‍ ആതിഥേയര്‍ക്ക് സാധിച്ചു. ഈ സീസണില്‍ മികച്ച തുടക്കം ലഭിച്ച ടോട്ടനം വിജയപ്രതീക്ഷയുമായാണ് കളത്തിലിറങ്ങിയത്. എന്നാല്‍ മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയ യുണൈറ്റഡ് അര്‍ഹിച്ച വിജയം സ്വന്തമാക്കുകയായിരുന്നു. യുണൈറ്റഡിനായി 47-ാം മിനിറ്റില്‍ ഫ്രെഡും 69-ാം മിനിറ്റില്‍ നായകന്‍ ബ്രൂണോ ഫെര്‍ണാണ്ടസും ഗോളടിച്ചു.



ടോട്ടനം നായകനും ഗോള്‍കീപ്പറുമായ ഹ്യൂഗോ ലോറിസിന്റെ തകര്‍പ്പന്‍ സേവുകളില്ലായിരുന്നുവെങ്കില്‍ യുണൈറ്റഡിന്റെ ഗോളുകളുടെ എണ്ണം കൂടിയേനേ. ഗോളെന്നുറച്ച അഞ്ചോളം ഷോട്ടുകളാണ് ലോറിസ് വിഫലമാക്കിയത്. ഈ സീസണില്‍ ടോട്ടനം വഴങ്ങുന്ന രണ്ടാമത്തെ തോല്‍വിയാണിത്.

ലിവര്‍പൂള്‍ എതിരില്ലാത്ത ഒരു ഗോളിനാണ് വെസ്റ്റ് ഹാമിനെ കീഴടക്കിയത്. 22-ാം മിനിറ്റില്‍ യുവതാരം ഡാര്‍വിന്‍ ന്യൂനസാണ് ടീമിനായി വിജയഗോള്‍ നേടിയത്. മോശം ഫോമില്‍ നിന്ന് ലിവര്‍പൂള്‍ മോചിതരാകുന്നു എന്നതിന്റെ സൂചനയാണിത്. കഴിഞ്ഞ മത്സരത്തില്‍ ശക്തരായ മാഞ്ചെസ്റ്റര്‍ സിറ്റിയെയും ലിവര്‍പൂള്‍ വീഴ്ത്തിയിരുന്നു.

തുടര്‍വിജയങ്ങളുമായി കളത്തിലിറങ്ങിയ ചെല്‍സിയെ ബ്രെന്റ്‌ഫോര്‍ഡ് ഗോള്‍രഹിത സമനിലയില്‍ തളച്ചു. മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയിട്ടും ചെല്‍സിയ്ക്ക് ഗോളടിക്കാനായില്ല.

ഈ സമനിലയോടെ ചെല്‍സി പോയന്റ് പട്ടികയില്‍ നാലാം സ്ഥാനത്ത് തുടരുന്നു. 10 മത്സരങ്ങളില്‍ നിന്ന് 20 പോയന്റാണ് ടീമിനുള്ളത്. ഇത്രയും മത്സരങ്ങളില്‍ നിന്ന് 19 പോയന്റുള്ള യുണൈറ്റഡ് അഞ്ചാം സ്ഥാനത്ത് തുടരുന്നു. ടോട്ടനം 11 മത്സരങ്ങളില്‍ നിന്ന് 23 പോയന്റുമായി മൂന്നാമതാണ്. ലിവര്‍പൂള്‍ 10 മത്സരങ്ങളില്‍ നിന്ന് 16 പോയന്റുമായി ഏഴാം സ്ഥാനത്തെത്തി. ആഴ്‌സനലാണ് പട്ടികയില്‍ ഒന്നാമത്. സിറ്റി രണ്ടാം സ്ഥാനത്ത് തുടരുന്നു.

Content Highlights: epl 2022-2023, manchester united, manchester united vs tottenham, chelsea, liverpool, epl points tab


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Cristiano Ronaldo

2 min

വായടയ്ക്കൂ... കൊറിയന്‍ താരത്തോട് റൊണാള്‍ഡോ; താരത്തെ അപമാനിച്ചുവെന്ന് പോര്‍ച്ചുഗീസ് പരിശീലകന്‍ 

Dec 3, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented