ചെമ്പടയെ തകര്‍ത്ത് ചെകുത്താന്മാര്‍, ലിവര്‍പൂളിനെതിരേ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന് വിജയം


യുണൈറ്റഡിനായി യുവതാരങ്ങളായ ജേഡന്‍ സാഞ്ചോയും മാര്‍ക്കസ് റാഷ്‌ഫോര്‍ഡും ലക്ഷ്യം കണ്ടപ്പോള്‍ ലിവര്‍പൂളിനായി സൂപ്പര്‍താരം മുഹമ്മദ് സല ആശ്വാസ ഗോള്‍ നേടി.

Photo: twitter.com/premierleague

മാഞ്ചെസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തുല്യ ശക്തികളുടെ പോരാട്ടത്തില്‍ ലിവര്‍പൂളിനെ തകര്‍ത്ത് മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്. യുണൈറ്റഡിന്റെ തട്ടകമായ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ആതിഥേയരുടെ വിജയം. പുതിയ സീസണില്‍ യുണൈറ്റഡിന്റെ ആദ്യ വിജയമാണിത്.

യുണൈറ്റഡിനായി യുവതാരങ്ങളായ ജേഡന്‍ സാഞ്ചോയും മാര്‍ക്കസ് റാഷ്‌ഫോര്‍ഡും ലക്ഷ്യം കണ്ടപ്പോള്‍ ലിവര്‍പൂളിനായി സൂപ്പര്‍താരം മുഹമ്മദ് സല ആശ്വാസ ഗോള്‍ നേടി. പുതിയ പരിശീലകന്‍ എറിക് ടെന്‍ ഹാഗിന് കീഴില്‍ യുണൈറ്റഡ് നേടുന്ന ആദ്യ വിജയമാണിത്. മറുവശത്ത് ലിവര്‍പൂള്‍ പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും വിജയം കാണാതെ പോയി.



ആദ്യ രണ്ട് മത്സരങ്ങളിലും തോറ്റതിനാല്‍ ടീമില്‍ വലിയ അഴിച്ചുപണികള്‍ നടത്തിയാണ് എറിക് ടെന്‍ ഹാഗ് യുണൈറ്റഡിനെ ഇറക്കിയത്. ആദ്യ ഇലവനില്‍ നിന്ന് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും നായകന്‍ ഹാരി മഗ്വയറിനെയും നീക്കി. പകരം എലാന്‍ഗയെയും റാഫേല്‍ വരാനെയെയും ടീമിലുള്‍പ്പെടുത്തി. 4-2-3-1 എന്ന ശൈലിയിലാണ് യുണൈറ്റഡ് കളിച്ചത്. വരാനെ വന്നതോടെ ടീമിന്റെ പ്രതിരോധത്തിന് ശക്തി വന്നു.

മത്സരത്തിന്റെ 16-ാം മിനിറ്റില്‍ സാഞ്ചോയിലൂടെ യുണൈറ്റഡ് ലീഡെടുത്തു. എലാന്‍ഗയുടെ പാസ് സ്വീകരിച്ച സാഞ്ചോ ലിവര്‍പൂള്‍ പ്രതിരോധ താരങ്ങളെ കബിളിപ്പിച്ച് അനായാസം പന്ത് വലയിലെത്തിച്ചു. ഈ ഗോളിന്റെ ബലത്തില്‍ ആദ്യ പകുതിയില്‍ ടീം മുന്നിട്ടുനിന്നു. ആദ്യ പകുതിയില്‍ കാര്യമായ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ലിവര്‍പൂളിന് സാധിച്ചില്ല.

രണ്ടാം പകുതിയില്‍ എലാന്‍ഗയ്ക്ക് പകരം ആന്റണി മാര്‍ഷ്യലിനെ യുണൈറ്റഡ് കൊണ്ടുവന്നു. ഈ നീക്കം ഫലം കാണുകയും ചെയ്തു. 53-ാം മിനിറ്റില്‍ മാര്‍ഷ്യലിന്റെ നീട്ടിയുള്ള പാസ് സ്വീകരിച്ച് മുന്നേറിയ റാഷ്‌ഫോര്‍ഡ് ലിവര്‍പൂള്‍ ഗോള്‍കീപ്പര്‍ അലിസണ്‍ ബെക്കെറെ അനായാസം കബിളിപ്പിച്ച് പന്ത് വലയിലെത്തിച്ചു. ഇതോടെ ഓള്‍ഡ് ട്രാഫോര്‍ഡ് ഇരമ്പി.

രണ്ട് ഗോള്‍ പിറന്നതോടെ ലിവര്‍പൂള്‍ ആക്രമണം ശക്തിപ്പെടുത്തി. അതിന്റെ ഭാഗമായി മുഹമ്മദ് സല 81-ാം മിനിറ്റില്‍ ഗോളടിച്ചു. ബോക്‌സിനുള്ളിലെ കൂട്ടപ്പൊരിച്ചിലിനൊടുവിലാണ് ഗോള്‍ പിറന്നത്. പിന്നീട് ആക്രമണം ശക്തിപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും വരാനെയുടെയും ലിസാന്‍ഡ്രോ മാര്‍ട്ടിനെസിന്റെയും നേതൃത്വത്തിലുളള യുണൈറ്റഡ് പ്രതിരോധം പാറപോലെ ഉറച്ചുനിന്നു. മത്സരത്തിന്റെ അവസാന മിനിറ്റുകളില്‍ പകരക്കാരനായി റൊണാള്‍ഡോ കളിക്കാനിറങ്ങി.

ഈ വിജയത്തോടെ പോയന്റ് ടേബിളില്‍ അവസാന സ്ഥാനത്തുണ്ടായിരുന്ന യുണൈറ്റഡ് 14-ാം സ്ഥാനത്തെത്തി. മൂന്ന് മത്സരങ്ങളില്‍ നിന്ന് മൂന്ന് പോയന്റാണ് ടീമിനുള്ളത്. ഇത്രയും മത്സരങ്ങളില്‍ നിന്ന് രണ്ട് പോയന്റുള്ള ലിവര്‍പൂള്‍ 16-ാമതാണ്. പ്രസ്സിങ് ഗെയിമാണ് യുണൈറ്റഡിന്റെ വിജയത്തിന് കാതലായത്.

Content Highlights: manchester united, liverpool, epl, manchester united vs liverpool, man vs liv, sports, football news


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented