രക്ഷകനായി യുവതാരം ഗര്‍നാച്ചോ, ഫുള്‍ഹാമിനെ കീഴടക്കി മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്


Photo: twitter.com/ManUtd

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന് വിജയം. ഫുള്‍ഹാമിനെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ചുവന്ന ചെകുത്താന്മാര്‍ കീഴടക്കിയത്. യുണൈറ്റഡിനായി ക്രിസ്റ്റിയന്‍ എറിക്‌സണ്‍, അലക്‌സാണ്ട്രോ ഗര്‍നാച്ചോ എന്നിവര്‍ ഗോളടിച്ചപ്പോള്‍ ഡാനിയല്‍ ജെയിംസ് ഫുള്‍ഹാമിന്റെ ആശ്വാസ ഗോള്‍ നേടി.

കളിയവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കേ ഗര്‍നാച്ചോ നേടിയ ഗോളിലാണ് യുണൈറ്റഡ് വിജയം നേടിയത്. ഈ വിജയത്തോടെ 14 മത്സരങ്ങളില്‍ നിന്ന് എട്ട് വിജയവുമായി യുണൈറ്റഡ് പോയന്റ് പട്ടികയില്‍ അഞ്ചാമതെത്തി. ഫുള്‍ഹാം ഒന്‍പതാം സ്ഥാനത്താണ്.



14-ാം മിനിറ്റില്‍ എറിക്‌സണിലൂടെ യുണൈറ്റഡ് മത്സരത്തില്‍ ലീഡെടുത്തു. നായകന്‍ ബ്രൂണോ ഫെര്‍ണാണ്ടസിന്റെ പാസില്‍ നിന്നാണ് എറിക്‌സണ്‍ ഗോളടിച്ചത്. യുണൈറ്റഡിനായി എറിക്‌സണ്‍ നേടുന്ന ആദ്യ ഗോള്‍ കൂടിയാണിത്. ആദ്യ പകുതിയില്‍ യുണൈറ്റഡ് ഒരു ഗോളിന് മുന്നിട്ടുനിന്നു.

എന്നാല്‍ രണ്ടാം പകുതിയില്‍ പകരക്കാരനായി വന്ന യുണൈറ്റഡ് മുന്‍ താരം കൂടിയായ ഡാനിയല്‍ ജെയിംസ് ഫുള്‍ഹാമിന് സമനില ഗോള്‍ സമ്മാനിച്ചു. ബ്രൂണോ ഫെര്‍ണാണ്ടസിന്റെ പിഴവില്‍ നിന്നാണ് ഗോള്‍ പിറന്നത്. മത്സരം സമനിലയില്‍ അവസാനിക്കുമെന്ന് തോന്നിച്ച സമയത്ത് ഗര്‍നാച്ചോ ചുവന്ന ചെകുത്താന്മാരുടെ രക്ഷകനായി അവതരിച്ചു.

പകരക്കാരനായി വന്ന ഗര്‍നാച്ചോ ഇന്‍ജുറി ടൈമിന്റെ മൂന്നാം മിനിറ്റില്‍ മികച്ച മുന്നേറ്റം നടത്തി ഗോളടിച്ചു. സീസണിലുടനീളം മികച്ച പ്രകടനം പുറത്തെടുക്കുന്ന ഗര്‍നാച്ചോ അര്‍ജന്റീനയുടെ ഭാവി വാഗ്ദാനമായാണ് കരുതപ്പെടുന്നത്. ഒരു ഗോളടിക്കുകയും ഒരു ഗോളിന് വഴിവെയ്ക്കുകയും ചെയ്ത ക്രിസ്റ്റിയന്‍ എറിക്‌സണാണ് യുണൈറ്റഡിന്റെ ഹീറോ.

Content Highlights: manchester united, english premier league, fulham, sports news, epl, english premier league


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented