മാഞ്ചെസ്റ്റര്‍: ഇംഗ്ലീഷ് ഫുട്‌ബോള്‍ വമ്പന്മാരായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ ഫുട്‌ബോള്‍ ഡയറക്ടറായി ജോണ്‍ മര്‍ടഫ് സ്ഥാനമേറ്റു. ടെക്‌നിക്കല്‍ ഡയറക്ടറായി യുണൈറ്റഡിന്റെ മുന്‍ താരം കൂടിയായ ഡാരന്‍ ഫ്‌ലെച്ചര്‍ നിയമിതനായി.

ഇരുവരും നേരത്തേ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ ടെക്‌നിക്കല്‍ ടീം അംഗങ്ങളായിരുന്നു. പരിശീലകന്‍ ഒലെ ഗുണ്ണാര്‍ സോള്‍ഷ്യറിന്റെ വിശ്വസ്തരാണ് ഇവര്‍. 

നിലവില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് യുണൈറ്റഡ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ടീമിന് പ്രീമിയര്‍ ലീഗ് കിരീടം നേടാന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ ടീമില്‍ നിരവധി മാറ്റങ്ങള്‍ ഇക്കാലയളവില്‍ സംഭവിച്ചു. അടുത്ത സീസണിന് മുന്‍പ് പുതിയ ടീമിനെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യമാണ് ജോണിനും ഫ്‌ലെച്ചറിനുമുളളത്.

Content Highlights: Manchester United appoint John Murtough as Football Director