-
ബ്യൂണസ് ഐറിസ്: പത്തൊമ്പതുകാരൻ മധ്യനിര താരം തിയാഗോ അൽമാഡയാണ് ഇപ്പോൾ ഫുട്ബോൾ ലോകത്തെ ചർച്ചാവിഷയം. പുതിയ മെസ്സി എന്ന വിശേഷണവുമായി കളിക്കളം വാഴുന്ന യുവതാരം വരുന്നതും ലയണൽ മെസ്സിയുടെ നാട്ടിൽ നിന്നു തന്നെയാണ്. ഇംഗ്ലീഷ് കരുത്തരായ മാഞ്ചസ്റ്റർ യുണൈറ്റഡും മാഞ്ചസ്റ്റർ സിറ്റിയും ആഴ്സണലും ഈ യുവതാരത്തെ ടീമിലെത്തിക്കാനുള്ള ശ്രമത്തിലാണ്.
നിലവിൽ അർജന്റീന ക്ലബ്ബായ വെലെസ് സർസ്‌ഫീൽഡിന്റെ താരമാണ് അൽമാഡ. ടീമിനായി ഈ സീസണിൽ 25 മത്സരങ്ങൾ കളിച്ച താരം അഞ്ചു ഗോളുകൾ നേടുകയും രണ്ട് ഗോളിന് വഴിയൊരുക്കുകയും ചെയ്തു. അർജന്റീന അണ്ടർ-20 ടീമിൽ ഏഴു മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 2019-ലെ ലോകകപ്പിൽ അർജന്റീനയുടെ ജഴ്സിയിൽ മികച്ച പ്രകടനവും പുറത്തെടുത്തു.
ഈ കൗമാര താരത്തെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ചർച്ചകൾ സജീവമാക്കിയെന്നാണ് സൂചന. അറ്റാക്കിങ് മിഡ്ഫീൽഡറായ അൽമാഡയുടെ വേഗവും ഡ്രിബ്ലിങ് പാടവവും മത്സരം നിയന്ത്രിക്കാനുള്ള മികവും വരുന്ന സീസണിൽ മുതൽക്കൂട്ടാകുമെന്നാണ് യുണൈറ്റഡിന്റെ പ്രതീക്ഷ. സെന്റർ മിഡ്ഫീൽഡിലും വിങ്ങിലും ഒരുപോലെ മികവ് തെളിയിക്കുന്ന അൽമാഡ തന്റെ വേഗതകൊണ്ടും പാസ് സ്വീകരിക്കുന്നതിലെ കൃത്യതകൊണ്ടും കാണികളെ അമ്പരപ്പിക്കുന്നു.
Content Highlights: Manchester United already negotiating deal for Thiago Almada
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..