Photo | AP
തുടര്‍ച്ചയായ മൂന്നാം തവണയും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായി മാഞ്ചസ്റ്റര്‍ സിറ്റി. രണ്ടാം സ്ഥാനത്തുള്ള ആഴ്‌സണല്‍ നോട്ടിങ്ഹാം ഫോറസ്റ്റിനോട് (0-1) പരാജയപ്പെട്ടതോടെയാണ് സിറ്റി കിരീടനേട്ടത്തിലെത്തിയത്. ഇതോടെ കഴിഞ്ഞ ആറു സീസണുകളില്‍ അഞ്ചുതവണയും ലീഗ് കിരീടം നേടുന്ന ക്ലബായി മാഞ്ചസ്റ്റര്‍ മാറി. ക്ലബിന് ആകെ ഒന്‍പത് ലീഗ് കിരീടങ്ങളുമായി.
35 മത്സരങ്ങളില്‍നിന്നായി 85 പോയിന്റാണ് സിറ്റിക്ക്. 37 മത്സരങ്ങളില്‍നിന്ന് ആഴ്‌സണല്‍ നേടിയത് 81 പോയിന്റ്‌സ്. ഇനി ഒരു മത്സരം കൂടി ബാക്കിയുള്ള ആഴ്‌സണലിന് ജയിച്ചാലും സിറ്റിക്ക് ഒപ്പമെത്താനാവില്ല. അതേസമയം സിറ്റിക്ക് ഇനിയും മൂന്ന് മത്സരങ്ങള്‍ ബാക്കിയിരിക്കുന്നുണ്ട്. ആഴ്‌സണലിന്റെ അടുത്ത മത്സരം ഞായറാഴ്ച ചെല്‍സിക്കെതിരേയാണ്.
സീസണില്‍ മിന്നുന്ന ഫോമിലാണ് മാഞ്ചസ്റ്റര്‍ സിറ്റി. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനു ശേഷം മൂന്ന് ഫൈനലുകള്‍ തികയ്ക്കുന്ന ആദ്യ ടീമെന്ന ഖ്യാതി കൂടി ഇപ്രാവശ്യം നേടാന്‍ പോവുകയാണ് പെപ് ഗാര്‍ഡിയോളയുടെ ഈ ടീം. ജൂണ്‍ മൂന്നിന് യുണൈറ്റഡിനെതിരേ വെംബ്ലിയില്‍ നടക്കുന്ന എഫ്.എ. കപ്പ് ഫൈനലും പതിനൊന്നിന് ഇസ്താംബുളില്‍ ഇന്റര്‍മിലാനെതിരേ നടക്കുന്ന ചാമ്പ്യന്‍സ് ലീഗ് ഫൈനലുമാണ് സിറ്റിയുടെ ഈ സീസണിലെ ഇനിയുള്ള പ്രതീക്ഷകള്‍.
Content Highlights: manchester city won english premier league 2023
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..