ലണ്ടന്‍: എഫ്.എ കപ്പ് നാലാം റൗണ്ട് മത്സരത്തില്‍ മാഞ്ചെസ്റ്റര്‍ സിറ്റിയ്ക്ക് ജയം. ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് ഷെല്‍റ്റെന്‍ഹാമിനെയാണ് ടീം തോല്‍പ്പിച്ചത്. കളിയവസാനിക്കാന്‍ മിനിട്ടുകള്‍ ബാക്കിനില്‍ക്കുമ്പോഴാണ് ടീം ഗോളുകള്‍ നേടിയത്. എന്നാല്‍ കരുത്തരായ ആഴ്‌സനല്‍ ലീഗില്‍ നിന്നും തോറ്റ് പുറത്തായി.
സിറ്റിയെ ഞെട്ടിച്ചുകൊണ്ട് ഷെല്‍റ്റെന്‍ഹാമാണ് മത്സരത്തില്‍ ആദ്യം സ്‌കോര്‍ ചെയ്തത്. 59-ാം മിനിട്ടില്‍ അല്‍ഫി മേയ് ആണ് ടീമിനായി സ്‌കോര്‍ ചെയ്തത്. ആ ലീഡ് 81-ാം മിനിട്ട് വരെ നിലനിര്‍ത്താനും ടീമിന് കഴിഞ്ഞു. അതിനുശേഷമാണ് സിറ്റി കളിയിലേക്ക് തിരിച്ചുവന്നത്. 81-ാം മിനിട്ടില്‍ ഫില്‍ ഫോഡെനും 84-ാം മിനിട്ടില്‍ ഗബ്രിയേല്‍ ജെസ്യൂസും ഇന്‍ജുറി ടൈമില്‍ ഫെറാന്‍ ടോറസും ടീമിനായി ഗോളുകള്‍ നേടി. ഈ വിജയത്തോടെ ടീം അഞ്ചാം റൗണ്ടിലെത്തി.
ആഴ്‌സനലിനെ സതാംപ്ടണാണ് തോല്‍പ്പിച്ചത്. എതിരില്ലാത്ത ഒരു ഗോളിനാണ് ടീം വിജയിച്ചത്. 24-ാം മിനിട്ടില്‍ ഗബ്രിയേല്‍ വഴങ്ങിയ സെല്‍ഫ് ഗോളാണ് ടീമിനെ തോല്‍പ്പിച്ചത്. പ്രീമിയര്‍ ലീഗില്‍ ഫോമിലേക്ക് തിരിച്ചെത്തിയ ഗണ്ണേഴ്‌സിന് ആ പ്രകടനം എഫ്.എ.കപ്പില്‍ ആവര്‍ത്തിക്കാനായില്ല.
ഇന്ന് നടക്കുന്ന പ്രധാന മത്സരങ്ങളില്‍ ചെല്‍സി ല്യൂട്ടണ്‍ ടൗണിനെയും ലെസ്റ്റര്‍ ബ്രെന്റ്‌ഫോര്‍ഡിനെയും മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് ലിവര്‍പൂളിനെയും നേരിടും.
Content Highlights: Manchester City survive huge FA Cup scare, Arsenal crash out after 1-0 loss against Southampton