മാഞ്ചെസ്റ്റര്‍: മാഞ്ചെസ്റ്റര്‍ സിറ്റിയുടെ അര്‍ജന്റീന താരം സെര്‍ജിയോ അഗ്യൂറോയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. രോഗം ബാധിച്ചതോടെ താരം ഐസൊലേഷനില്‍ പ്രവേശിച്ചു. ഇതോടെ സിറ്റിയുടെ വരാനിരിക്കുന്ന അഞ്ചോളം മത്സരങ്ങളില്‍ അഗ്യൂറോയ്ക്ക് കളിക്കാനാവില്ല.
' കോവിഡ് സ്ഥിരീകരിച്ചതോടെ ഞാന്‍ ഐസൊലേഷനില്‍ പ്രവേശിക്കുകയാണ്. കോവിഡ് രോഗിയുമായി ഞാന്‍ അടുത്തിടപഴകിയിരുന്നു. ചെറിയ രോഗലക്ഷണങ്ങള്‍ പ്രകടമായിട്ടുണ്ട്. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ഇപ്പോള്‍ ചികിത്സയിലാണ്' അഗ്യൂറോ ട്വീറ്റ് ചെയ്തു.
ഈ സീസണില്‍ സിറ്റിയ്ക്ക് വേണ്ടി അഗ്യൂറോയ്ക്ക് കളിക്കാന്‍ സാധിച്ചിരുന്നില്ല. പരിക്കുമൂലമാണ് താരം പുറത്തിരുന്നത്. പരിക്കില്‍ നിന്നും മോചിതനായി പരിശീലനം തുടങ്ങിയപ്പോള്‍ കോവിഡും ബാധിച്ചു. ജനുവരി 26 ന് വെസ്റ്റ് ബ്രോമിനെതിരേയാണ് സിറ്റിയുടെ അടുത്ത മത്സരം
Content Highlights: Manchester City striker Sergio Aguero tests positive for COVID-19