പോര്‍ട്ടോ : ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ മത്സരത്തിനിടെ ചെല്‍സി ഡിഫന്‍ഡര്‍ അന്റോണിയോ റൂഡിഗറുമായി കൂട്ടിയിടിച്ച മാഞ്ചെസ്റ്റര്‍ സിറ്റി താരം കെവിന്‍ ഡിബ്രുയ്ന് പരിക്ക്. 

താരത്തിന്റെ മൂക്കിന് പൊട്ടല്‍ സംഭവിച്ചിട്ടുണ്ട്. കണ്‍തടത്തിലെ എല്ലിനും പൊട്ടലുണ്ട്. 

രണ്ടാംപകുതിയുടെ തുടക്കത്തിലായിരുന്നു സംഭവം. കണ്ണിന് താഴെ വീര്‍ക്കുകയും വേദന കലശലാകുകയും ചെയ്തതോടെ ഡിബ്രുയ്ന്‍ കളംവിടുകയായിരുന്നു. കണ്ണീരോടെയാണ് താരം മടങ്ങിയത്.

യൂറോ കപ്പിനൊരുങ്ങുന്ന ബെല്‍ജിയം ടീമിന് താരത്തിന്റെ പരിക്ക് തിരിച്ചടിയാകും. ജൂണ്‍ 12-നാണ് യൂറോ കപ്പിലെ ബെല്‍ജിയത്തിന്റെ ആദ്യ മത്സരം.

Content Highlights: Manchester City star Kevin de Bruyne suffers injury after Champions League final collison