Photo: twitter.com|ChampionsLeague
മഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ ആദ്യ പാദ പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങളില്‍ കരുത്തരായ മാഞ്ചെസ്റ്റര്‍ സിറ്റി, റയല്‍ മഡ്രിഡ്, ബയേണ്‍ മ്യണിക്ക് എന്നീ ടീമുകള്‍ക്ക് വിജയം. സിറ്റി മോണ്‍ഷെങ്ഗ്ലാഡ്ബാക്കിനെയും റയല്‍ അത്‌ലാന്റയെയും ബയേണ്‍ ലാസിയോയെയും കീഴടക്കി.
മോണ്‍ഷെങ്ഗ്ലാഡ്ബാക്കിന്റെ ഹോം ഗ്രൗണ്ടില്‍ വെച്ചുനടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് സിറ്റി വിജയിച്ചത്. സിറ്റിയ്ക്കായി 29-ാം മിനിട്ടില്‍ ബെര്‍ണാഡോ സില്‍വയും 65-ാം മിനിട്ടില്‍ ഗബ്രിയേല്‍ ജെസ്യൂസും സ്‌കോര്‍ ചെയ്തു. ഈ വിജയത്തോടെ സിറ്റി ക്വാര്‍ട്ടര്‍ ഫൈനല്‍ ഏതാണ്ട് ഉറപ്പിച്ചു. മാര്‍ച്ച് 16 ന് നടക്കുന്ന രണ്ടാം പാദ മത്സരത്തില്‍ ചുരുങ്ങിയത് 3-0 ന് തോറ്റാല്‍ മാത്രമേ സിറ്റി ടൂര്‍ണമെന്റില്‍ നിന്നും പുറത്താകൂ.
അത്‌ലാന്റയോട് ഒരു ഗോളിന്റെ ലീഡില്‍ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു റയല്‍. എതിരില്ലാത്ത ഒരു ഗോളിനാണ് ടീമിന്റെ വിജയം. 86-ാം മിനിട്ടില്‍ ഫെര്‍ലാന്‍ഡ് മെന്‍ഡിയാണ് ടീമിനായി വിജയ ഗോള്‍ നേടിയത്. 17-ാം മിനിട്ടില്‍ അത്‌ലാന്റയുടെ റെമോ ഫ്ര്യൂലര്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതോടെ ടീം പത്തുപേരായി ചുരുങ്ങി. എന്നിട്ടും മികച്ച പ്രകടനമാണ് ടീം കാഴ്ചവെച്ചത്. രണ്ടാം പാദമത്സരം മാര്‍ച്ച് 17 ന് നടക്കും.
ക്ലബ് ലോകകപ്പ് നേടി മികച്ച ഫോം തുടരുന്ന ബയേണ്‍ ലാസിയോയെ ഒന്നിനെതിരേ നാലുഗോളുകള്‍ക്ക് നാണം കെടുത്തി. ബയേണിനായി സൂപ്പര്‍ താരം റോബര്‍ട്ട് ലെവെന്‍ഡോസ്‌കി, ജമാല്‍ മുസിയാല, ലിറോയ് സനെ എന്നിവര്‍ സ്‌കോര്‍ ചെയ്തപ്പോള്‍ ഏയ്‌സര്‍ബിയുടെ സെല്‍ഫ് ഗോളും ടീമിന് തുണയായി. ലാസിയോയ്ക്കായി ജൊവാക്വിന്‍ കോറിയ ആശ്വാസ ഗോള്‍ നേടി. ഈ വിജയത്തോടെ ബയേണ്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രവേശനം ഏകദേശം ഉറപ്പിച്ചു.
Content Highlights: Manchester City, Real Madrid and Bayern Munich celebrates victory in UCL Pre-Quarter first leg
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..