ലണ്ടന്‍: പ്രീമിയര്‍ ലീഗില്‍ മാഞ്ചെസ്റ്റര്‍ സിറ്റി - എവര്‍ട്ടണ്‍ മത്സരം മാറ്റിവെച്ചു. മത്സരം ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മാറ്റിവെച്ചത്.

മാഞ്ചെസ്റ്റര്‍ സിറ്റി ക്യാമ്പില്‍ കൂടുതല്‍ പേര്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചതോടെയാണ് മത്സരം മാറ്റിവെയ്ക്കാന്‍ തീരുമാനിച്ചത്. അഞ്ചു താരങ്ങള്‍ക്ക് രോഗം ബാധിച്ചതായാണ് റിപ്പോര്‍ട്ട്.

നേരത്തെ ക്രിസ്മസ് ദിനത്തില്‍ സിറ്റി താരങ്ങളായ ഗബ്രിയേല്‍ ജീസസ്, കെയ്ല്‍ വാള്‍ക്കര്‍ എന്നിവര്‍ക്കു പുറമെ രണ്ട് ജീവനക്കാര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു.

Content Highlights: Manchester City Premier League match was postponed because of covid outbreak