ലണ്ടന്‍: ഇംഗ്ലീഷ് ലീഗ് കപ്പില്‍ തുടര്‍ച്ചയായ നാലാം വര്‍ഷവും കിരീടം സ്വന്തമാക്കി മാഞ്ചെസ്റ്റര്‍ സിറ്റി. ഫൈനലില്‍ ടോട്ടനം ഹോട്‌സ്പറിനെയാണ് സിറ്റി കീഴടക്കിയത്. വെംബ്ലിയില്‍ വെച്ചുനടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് സിറ്റിയുടെ വിജയം.

8000 കാണികള്‍ക്ക് പ്രവേശനമനുവദിച്ച മത്സരത്തില്‍ 82-ാം മിനിട്ടില്‍ ആയ്‌മെറിക്ക് ലാപ്പോര്‍ട്ടെയാണ് സിറ്റിയുടെ വിജയഗോള്‍ നേടിയത്. കഴിഞ്ഞ 13 വര്‍ഷങ്ങളായുള്ള ടോട്ടനത്തിന്റെ ലീഗ് കപ്പ് കിരീടത്തിനായുള്ള കാത്തിരിപ്പ് ഇനിയും തുടരേണ്ടിവരും.

ഈ കിരീടത്തോടെ പെപ് ഗാര്‍ഡിയോളയുടെ കീഴില്‍ സിറ്റി വിവിധ ടൂര്‍ണമെന്റുകളിലായി 25 കിരീടങ്ങള്‍ നേടിക്കഴിഞ്ഞു. ചാമ്പ്യന്‍സ് ലീഗില്‍ പി.എസ്.ജിയ്‌ക്കെതിരായ സെമി ഫൈനലാണ് സിറ്റിയുടെ മുന്നിലുള്ള അടുത്ത പ്രധാന പോരാട്ടം. 

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലും വിജയക്കുതിപ്പ് തുടരുന്ന സിറ്റി കിരീടം ഏകദേശം ഉറപ്പിച്ചുകഴിഞ്ഞു.

Content Highlights: Manchester City outclass Tottenham Hotspur to retain English League Cup in front of 8,000 fans