Photo: twitter.com
ലണ്ടന്‍: പ്രീമിയര്‍ ലീഗിലെ ഈ സീസണിലെ മികച്ച യുവതാരത്തിനുള്ള പുരസ്‌കാരം മാഞ്ചെസ്റ്റര്‍ സിറ്റിയുടെ യുവ മിഡ്ഫീല്‍ഡര്‍ ഫില്‍ ഫോഡന്. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് 21-കാരനായ ഫോഡന്‍ ഈ പുരസ്‌കാരം സ്വന്തമാക്കുന്നത്.
ഈ സീസണില്‍ സിറ്റിക്കായി ഒമ്പത് ഗോളുകള്‍ സ്‌കോര്‍ ചെയ്ത താരം അഞ്ച് ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു.
ആഴ്‌സണലിന്റെ ബുകായോ സാക, ചെല്‍സിയുടെ മേസണ്‍ മൗണ്ട്, ലിവര്‍പൂളിന്റെ ട്രെന്‍ഡ് അലക്‌സാണ്ടര്‍ അര്‍ണോള്‍ഡ്, വെസ്റ്റ് ഹാമിന്റെ ഡെക്ലാന്‍ റീസ് എന്നിവരെ പിന്നിലാക്കിയാണ് ഫോഡന്റെ നേട്ടം.
2017-ല്‍ ഫിഫ അണ്ടര്‍-17 ലോകകപ്പില്‍ ഗോള്‍ഡന്‍ ബോള്‍ നേടിയതിനു പിന്നാലെയാണ് ഫോഡന്‍ ശ്രദ്ധ നേടുന്നത്. അതേ വര്‍ഷം തന്നെ, സിറ്റിക്കായി അരങ്ങേറ്റം കുറിച്ച അദ്ദേഹം ബിബിസി യങ് സ്‌പോര്‍ട്‌സ് പേഴ്‌സണാലിറ്റി ഓഫ് ദ ഇയര്‍ ആയി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു.
Content Highlights: Manchester City midfielder Phil Foden named Premier League Young Player of the Season
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..