ലണ്ടന്‍: ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചെസ്റ്റര്‍ സിറ്റിയുടെ പ്ലേമേക്കര്‍ കെവിന്‍ ഡിബ്രുയിന് പരിക്ക്. പേശികള്‍ക്കേറ്റ പരിക്കുകാരണം നാല് മുതല്‍ ആറ് ആഴ്ച വരെ താരം കളത്തിന് പുറത്താകുമെന്നാണ് പുറത്തുവരുന്ന വിവരം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീടത്തിനായി കടുത്ത പോരാട്ടം നടത്തുന്ന ടീമിന് കനത്ത തിരിച്ചടിയാണ് ബെല്‍ജിയം താരത്തിനേറ്റ പരിക്ക്.
ലീഗില്‍ ആസ്റ്റണ്‍വില്ലയ്‌ക്കെതിരായ മത്സരത്തിലാണ് ഡിബ്രുയ്‌ന് പരിക്കേറ്റത്. സിറ്റിയുടെ അടുത്ത പത്ത് മത്സരങ്ങളെങ്കിലും താരത്തിന് നഷ്ടമാകുമെന്നാണ് സൂചന. ഇതില്‍ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ മത്സരവും ഉള്‍പ്പെടും. സീസണില്‍ സിറ്റിക്കായി 23 മത്സരം കളിച്ച ഡിബ്രുയ്ന്‍ മൂന്ന് ഗോളും 15 അസിസ്റ്റുകളും സ്വന്തം പേരിലാക്കിയിട്ടുണ്ട്.
Content Highlights: Manchester City Midfielder Kevin De Bruyne Could Be Out For Up To Six Weeks