-
ലണ്ടൻ: ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ വീണ്ടും അട്ടിമറിയുടെ ക്വാർട്ടർ ഫൈനൽ മത്സരം. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ കരുത്തരായ മാഞ്ചസ്റ്റർ സിറ്റിയെ തോൽപ്പിച്ച് ഫ്രഞ്ച് ക്ലബ്ബ് ലിയോൺ സെമി ഫൈനലിലേക്ക് മുന്നേറി. ഒന്നിനെതിരേ മൂന്നു ഗോളിനായിരുന്നു ലിയോണിന്റെ വിജയം. ഇതോടെ സെമിയിൽ ആരാധകരെ കാത്തിരിക്കുന്നത് ജർമൻ-ഫ്രഞ്ച് ടീമുകളുടെ സെമി ഫൈനലാണ്. ലിയോൺ ജർമൻ ക്ലബ്ബ് ബയേൺ മ്യൂണികിനെ നേരിടുമ്പോൾ ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജിയുടെ എതിരാളി ജർമൻ ക്ലബ്ബ് ആർബി ലെയ്പിസിഗാണ്.
തീർത്തും പ്രതിരോധത്തിലൂന്ന് ആദ്യ ഇലവനെ ഇറക്കിയ സിറ്റിയുടെ പരിശീലകൻ ഗാർഡിയോളക്ക് പിഴക്കുകകയായിരുന്നു. 24-ാം മിനിറ്റിൽ മാക്സ്വെൽ കോർണെറ്റിലൂടെ ലിയോൺ മുന്നിലെത്തി. 55-ാം മിനിറ്റിൽ മെഹ്റസിനെ ഇറക്കിയതോടെ സിറ്റിക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാനായി. ഇതിന്റെ ഫലമായി 69-ാം കെവിൻ ഡി ബ്രുയ്നിലൂടെ സിറ്റി സമനില ഗോൾ കണ്ടെത്തി. എന്നാൽ പിന്നീട് മൂസ ഡെംബലെയുടെ മിന്നുന്ന പ്രകടനമാണ് കണ്ടത്.
79-ാം മിനിറ്റിൽ ഡെംബലയിലൂടെ ലിയോൺ വീണ്ടും ലീഡെടുത്തു. സിറ്റി ഓഫ് സൈഡിനായി വാദിച്ചെങ്കിലും വാറിലൂടെ ഗോളാണെന്ന് വിധിച്ചു. എട്ടു മിനിറ്റിന് ശേഷം ഡെംബലെയിലൂടെ ലിയോൺ വീണ്ടും ഗോൾ കണ്ടെത്തി. പിന്നീട് സിറ്റിക്ക് തിരിച്ചുവരാനായില്ല. ഒരിക്കൽ കൂടി ചാമ്പ്യൻസ് ലീഗ് സ്വപ്നങ്ങൾ പാതിവഴിയിൽ ഉപേക്ഷിച്ച് സിറ്റി മടങ്ങി.
ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ ആദ്യമായാണ് രണ്ട് ഫ്രഞ്ച് ടീമുകൾ ഒരുമിച്ച് സെമിയിലെത്തുന്നത്. 1995-ന് ശേഷം ഇംഗ്ലണ്ടിൽ സ്പെയ്നിൽ നിന്നോ ഒരു ടീം ഇല്ലാതെ ആദ്യ ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ എന്ന പ്രത്യേകതയും ഉണ്ട്. ഇന്ത്യൻ സമയം ഓഗസ്റ്റ് 18-ന് രാത്രി 12.30ന് പി.എസ്.ജി-ലെപ്സിഗ് പോരാട്ടവും ഓഗസ്റ്റ് 19 രാത്രി 12.30ന് ബയേൺ-ലിയോൺ പോരാട്ടവും നടക്കും.
Content Highlights: Manchester City Loss to Lyon Champions League Football
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..