ആറ് ഗോള്‍ ത്രില്ലര്‍; മാഞ്ചെസ്റ്റര്‍ സിറ്റിയെ സമനിലയില്‍ തളച്ച് ന്യൂകാസില്‍


photo:twitter/Premier League

ന്യൂകാസില്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്‍മാരായ മാഞ്ചെസ്റ്റര്‍ സിറ്റിക്ക് സമനില. ന്യൂകാസില്‍ യുണൈറ്റഡാണ് സിറ്റിയെ സമനിലയില്‍ തളച്ചത്. ഇരു ടീമുകളും മൂന്ന് ഗോളുകളാണ് നേടിയത്. മൂന്ന് മത്സരങ്ങളില്‍ നിന്ന് രണ്ട് വിജയവും ഒരു സമനിലയുമടക്കം ഏഴ് പോയന്റാണ് സിറ്റിയുടെ സമ്പാദ്യം.

സെയിന്റ് ജെയിംസ് പാര്‍ക്കില്‍ അഞ്ചാം മിനിറ്റില്‍ തന്നെ സിറ്റി ലീഡെടുത്തു. ഇകായ് ഗുണ്ടോഗനാണ് വലകുലുക്കിയത്. പിന്നീട് ന്യൂകാസിലിന്റെ ശക്തമായി തിരിച്ചുവരവാണ് മൈതാനത്ത് കണ്ടത്. 28-ാം മിനിറ്റില്‍ മിഗ്വേല്‍ അല്‍മിറോണിലൂടെ ന്യൂകാസില്‍ തിരിച്ചടിച്ചു. 39-ാം മിനിറ്റില്‍ സ്‌ട്രൈക്കര്‍ കാളം വില്‍സണിലൂടെ ന്യൂകാസില്‍ രണ്ടാം ഗോളും നേടി. ആദ്യ പകുതി 2-1ന് സിറ്റി പിന്നിലായി.



രണ്ടാം പകുതിയുടെ തുടക്കത്തില്‍ ന്യൂകാസില്‍ വീണ്ടും വലകുലുക്കി. മനോഹരമായ ഫ്രീകിക്കിലൂടെ പ്രതിരോധതാരം കിയറണ്‍ ട്രിപ്പിയറാണ് ഗോളടിച്ചത്. ഇതോടെ ചാമ്പ്യന്‍മാര്‍ പ്രതിരോധത്തിലായി. എന്നാല്‍ സിറ്റി കീഴടങ്ങാന്‍ ഒരുക്കമല്ലായിരുന്നു. രണ്ട് ഗോളുകള്‍ തിരിച്ചടിച്ച് കളി സമനിലയിലാക്കി. 60-ാം മിനിറ്റില്‍ സൂപ്പര്‍ താരം ഹാളണ്ടും 64-ാം മിനിറ്റില്‍ ബെര്‍ണാഡോ സില്‍വയുമാണ് സിറ്റിക്കായി ഗോള്‍ നേടിയത്.

Content Highlights: manchester city draws with newcastle united


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented