ലണ്ടന്‍: സൂപ്പര്‍ താരം ലയണല്‍ മെസ്സി ബാര്‍സലോണയില്‍ തന്നെ കരിയര്‍ അവസാനിപ്പിക്കുമെന്ന് ബാര്‍സയുടെ മുന്‍ കോച്ചും നിലവില്‍ മാഞ്ചെസ്റ്റര്‍ സിറ്റിയുടെ പരിശീലകനുമായ പെപ്പ് ഗാര്‍ഡിയോള. 

മെസ്സി മറ്റുടീമുകളില്‍ കളിക്കാനുള്ള സാധ്യത വളരെ കുറവാണെന്നും ബാര്‍സയോട് അദ്ദേഹത്തിന് അത്രയും അടുപ്പമുണ്ടെന്നും ഗാര്‍ഡിയോള വ്യക്തമാക്കി. ബാര്‍സയുടെ കോച്ചായിരുന്ന സമയത്ത് ഗാര്‍ഡിയോളയുടെ ഇഷ്ടതാരമായിരുന്നു മെസ്സി. ഇരുവര്‍ക്കുമിടയില്‍ വലിയൊരു സൗഹൃദവും നിലനിന്നിരുന്നു. 

ഞാനൊരു ബാര്‍സലോണ ഫാന്‍ ആണ്. ആ നിലയ്ക്ക് ചിന്തിക്കുമ്പോള്‍ മെസ്സി ബാര്‍സ വിടുന്നത് എനിക്ക് ചിന്തിക്കാനാവില്ല- ഗാര്‍ഡിയോള പറഞ്ഞു

ഈ സീസണില്‍ മെസ്സിയെ സിറ്റിയിലെത്തിക്കാന്‍ ഗാര്‍ഡിയോള ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല. ബാര്‍സയില്‍ നിന്നുമാണ് ഗാര്‍ഡിയോള സിറ്റിയിലെത്തിയത്. അന്നുമുതല്‍ മെസ്സിയെ ടീമിലെത്തിക്കാന്‍ ഗാര്‍ഡിയോള ശ്രമിക്കുന്നുണ്ട്. 

Content Highlights: Manchester City boss Guardiola hopes Messi ends career at Barcelona